കേരളത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തവണത്തേതിനേക്കാൾ പ്രചരണത്തിന് ഇത്തവണ അധിക സമയം ലഭിക്കുന്നത് കോട്ടയം മണ്ഡലത്തിൽ പ്രയോചനപ്പെടുത്താനാകില്ല. പി ജെ ജോസഫുമായി പാല ചർച്ചകൾ നടത്തി എങ്കിലും യാതൊരു വീട്ടുവീഴ്ചക്കും തയ്യാറാവാതെവന്നതോട് സീറ്റ് ജോസഫിന് തന്നെ നൽകാം എന്ന് ഏകദേശ ധാരണയിൽ കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വം മനസില്ലാ മനസോടെ എത്തിയതാണ്.
അപ്പോഴേക്കും അടുത്ത പ്രശ്നം തുടങ്ങി. പി ജെ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാകില്ല എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ഘടകം പരസ്യമായി നിലപട് വ്യക്തമാക്കിയോടോടെ സംഗതി വീണ്ടും അവതാളത്തിലായി. പ്രശ്നത്തിൽ ആദ്യഘട്ടത്തിൽ പരിഹാരത്തിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും കേരളാ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തലയൂരി.
അതേസമയം കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ് പി ജെ ജോസഫ് യു ഡി എഫിന്റെ പിന്തുണ പി ജെ ജോസസിന് ലഭിക്കുന്നതായാണ് വിവരം. കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കളും പി ജെക്ക് പരോക്ഷ പിന്തുണ നൽകുന്നുണ്ട്. പാർട്ടി ഘടകങ്ങളെ അനുനയിപ്പിച്ച് കോട്ടയത്ത് പി ജെ ജോസഫിനെ തന്നെ മത്സരിപ്പിക്കാനാകും കെ എം മാണി തീരുമാനം എടുക്കുക. അനുനയ നീക്കങ്ങൾ ജോസ് കെ മാണി ആരംഭിച്ചിട്ടുണ്ട്.