പ്രീമിയം ഇലക്ട്രിക് ഹാച്ച് ബാക്ക് ‘ആൾട്രോസു‘മായി ടാറ്റ എത്തും; ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കുന്ന വാഹനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ !

തിങ്കള്‍, 11 മാര്‍ച്ച് 2019 (13:17 IST)
ലോകത്തെ ഒട്ടുമിക്ക വാഹ നിർമ്മാതാക്കളും ഇപ്പോൾ ഇലാക്ട്രോണിക് കാറുകളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ്. എപ്പോഴിതാ ഇന്ത്യൻ വാഹന നിർമ്മാതാക്കളയ ടാറ്റയും തങ്ങളുടെ പ്രീമിയം ഇലക്ട്രോണിക് ഹാച്ച്ബാക്കിനായുള്ള പണിപ്പുരയിലാണ്. ഈ വർഷം പുറത്തിറങ്ങുന്ന ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രോണിക് പതിപ്പിനെ വിപണിയെലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.
 
ജനീവ മോട്ടോർ ഷോയിലാണ് ടാറ്റ ആൾട്രോസ് ഇവിയുടെ കൺസെപ്ട് മോഡൽ അവതരിപ്പിച്ചത് 45X എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്. രണ്ട് വർഷത്തിനുള്ളിൽ ആൾട്രോസ് ഇവി യെ നിരത്തുകളിൽ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. 
 
ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാവും ആൾട്രോസ് ഇ വിയീ ടാറ്റ ഒരുക്കുക. 10 ലക്ഷം രൂപയണ് ആൾട്രോസ് ഇ വിക്ക് പ്രതീക്ഷിക്കപ്പെടുന്ന വില. ഒരു മണിക്കൂറുകൊണ്ട് എൺപത് ശതമാനംവരെ ചാർജ് ചെയ്യാവുന്ന അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയും വാഹനത്തിൽ ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍