നെഹ്റു കോളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയ്‌യുടെ വായിൽ രക്തക്കറ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ജിഷ്ണു മരിച്ച സമയത്ത് വായിൽ രക്തമുണ്ടായിരുന്നുവെന്ന് സഹപാഠി ശബ്ദരേഖയിലൂടെ വ്യക്തമാക്കുന്നു.
ജിഷ്ണു മരിച്ചു കിടന്ന ശുചിമുറിയിലും രക്തക്കറ ഉണ്ടായിരുന്നതായി ശബ്ദരേഖയിൽ പറയുന്നു. ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട വിദ്യാർത്ഥികളിൽ ഒരാളുടേതാണ് ശബ്ദരേഖ. കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പലിന്റെ മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു.
ഇന്നലെ പൊലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് അയച്ചിരുന്നു. ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും ജിഷ്ണുവിന്റെ മാതാപിതാക്കൾ.