നീതി ലഭിക്കുമോ? ഈ അച്ഛനും അമ്മയ്ക്കും

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (11:31 IST)
പാമ്പാടി നെഹ്റു കോളജ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച  റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ഇന്‍വിജിലേറ്ററിന്റെ കണ്ടുപിടിത്തത്തില്‍ ആരുടെയെങ്കിലും വക്ര ബുദ്ധിയുണ്ടോ?. പൊലിസിന് ഇതുവരെ നിഗമനത്തില്‍ എത്താന്‍ കഴിയാത്തത് എന്ത്കൊണ്ട്? സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
 
നെഹ്രു കോളജ് ചെയർമാൻ പി.കൃഷ്ണദാസ് ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണത്തെ തെളിവുകള്‍ കാണിച്ച് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുമ്പോഴും, സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ റിപ്പോര്‍ട്ട്  ഇങ്ങനെ: പരീക്ഷാ കേന്ദ്രത്തില്‍ മുന്‍നിരയിലിരുന്നിരുന്ന ജിഷ്ണു കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും മുന്നിലിരുന്ന കുട്ടിയുടെ ഉത്തരക്കടലാസ് നോക്കി എഴുതാന്‍ കഴിയില്ലെന്നുമാണ്. 
 
സര്‍ക്കാറും കോടതി അധികൃതരും ശ്രമിക്കുന്നത് തന്റെ മകന്റെ കൊലപതികളെ സംരക്ഷിക്കുവാനാണോ എന്ന്  ജിഷ്ണുവിന്റെ മതാപിതാക്കള്‍ സംശയിക്കുന്നു. ജിഷ്ണുവിന്റെ കൊലയാളികളുടെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തങ്ങള്‍ക്ക് പണം അല്ല നീതിയാണു വേണ്ടതെന്നും ജിഷ്ണുവിന്റെ മതാവ് മഹിജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിലെ പ്രതി കൃഷ്ണദാസിനെ ആരോ സംരക്ഷിക്കുന്നുണ്ടെന്നും അതിന് ഏറ്റവും വലിയ തെളിവാണ് പി. കൃഷ്ണദാസിന് ഇടക്കാലം ജാമ്യം ലഭിച്ചതെന്നും മഹിജ മാധ്യമങ്ങളോട് പറഞ്ഞു.
 
 
 
 
 
 
Next Article