25 ഗ്രാമങ്ങളെ വിഴുങ്ങി പ്രളയം; അസമിന് താങ്ങാനാവില്ല ഈ ദുരിതം

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (15:22 IST)
അസമിലെ 33 ജില്ലകളില്‍ 25നെയും പ്രളയം വിഴുങ്ങി. 20 ലക്ഷത്തിലേറെ പേരുണ്ട് പ്രളയക്കെടുതിയില്‍. ഗോഹട്ടിയില്‍ ബ്രഹ്മപുത്ര കരവിഞ്ഞു. ജോര്‍ഹട്ടില്‍ നിമതിഘട്ടും സോണിത്പൂരില്‍ തെസ്പൂരുമുടക്കം കരവിഴുങ്ങി.കാശിരംഗ നാഷണല്‍ പാക്കിന്റെ 75 ശതമാനവും വെള്ളത്തില്‍ മുങ്ങി.

ഒറ്റക്കൊമ്പന്‍ കണ്ടാമൃഗം ഏറ്റവും കൂടുതലുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ക്കാണ് ഇത്.  പാര്‍ക്കിലെ മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതകര്‍.ബാര്‍പേട്ട ജില്ലയിലാണ് പ്രളയം വലിയ ആഘാതം സൃഷ്ടിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ കേന്ദ്രത്തിന്റെ സഹായം തേടി. സൈന്യത്തിന്റെ സിആര്‍പിഎഫിന്റെയും സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തനം.

അനുബന്ധ വാര്‍ത്തകള്‍

Next Article