പ്ലാസ്റ്റിക്കിനെ തുരത്താന്‍ ഒരു നാട് ചെയ്ത അറ്റകൈ പ്രയോഗം ഇങ്ങനെ:-

ബുധന്‍, 3 ജൂലൈ 2019 (16:00 IST)
പ്ലാസ്റ്റിക് കൊണ്ട് ഗതികേടിലായാൽ എന്ത് ചെയ്യും? പ്ലാസ്റ്റിക് അല്ലാത്ത മറ്റു വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഇതും കാര്യമായ ഫലം തരണമെന്നില്ല. നിവൃത്തികേട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് തന്നെ നിരോധിച്ചാണ് ന്യൂസിലാന്‍ഡ് പ്ലാസ്റ്റിക്കിനെ തുരത്താന്‍ തീരുമാനിച്ചത്.
 
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത്. 70 മൈക്രോണില്‍ താഴെയുള്ള എല്ലാവിധ പ്ലാസ്റ്റിക് വസ്തുക്കളും ന്യൂസിലന്‍ഡിന്റെ പടി കാണില്ല. ഒറ്റ തവണ ഉപയോഗിക്കാവുന്ന കട്ടി കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഷോപ്പിംഗ് ബാഗുകള്‍ ഇനി ന്യൂസിലന്‍ഡില്‍  ഉപയോഗിക്കാന്‍ കഴിയില്ല.  
 
കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ചെങ്കിലും ജൂലൈ ഒന്ന് മുതലാണ് നിയമം നിലവില്‍ വന്നത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ വന്‍തുക പിഴ അടക്കേണ്ടി വരും. 67000 അമേരിക്കന്‍ ഡോളര്‍ വരെ പിഴ ചുമത്താവുന്ന രീതിയിലാണ് നിയമനിര്‍മ്മാണം. മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും നേരത്തെ തന്നെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ വിലക്ക് വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളെ ബാധിക്കുകയില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍