സ്വിസ്ബങ്കിലെ ഇന്ത്യക്കാർടെ നിക്ഷേപവും, കള്ളപ്പണവും. രാജ്യം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് വർഷം എത്രയോ കഴിഞ്ഞിരികുന്നു. നിക്ഷേപകരുടെ വിവരങ്ങൾ കൈമാറില്ല എന്ന കടുത്ത നിലപാടിൽനിന്നും സ്വിസ് അധികൃതരും അയഞ്ഞു. ഓട്ടോമാറ്റിക് ഇൻഫെർമേഷൻ എക്സ്‌ചേഞ്ച് എന്ന സംവിധാനത്തിലൂടെ ഇന്ത്യക്കാരായ നിക്ഷേപകരുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ സർക്കാരിന് ലഭിക്കുന്നുമുണ്ട് പക്ഷേ സ്വിസ്ബാങ്കിൽ അനധികൃതമായി നിക്ഷേപിച്ച പണം മാത്രം രാജ്യത്ത് എത്തുന്നില്ല.
സ്വിസ് ബങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ച കള്ളപ്പണം രാജ്യത്ത് എത്തിക്കും. എന്നത് 2014ലെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ ബി ജെപിയും എൻഡിഎയുടെയും പ്രധാന അവകാശവദമായിരുന്നു. രജ്യത്ത് രണ്ടാം മോദി സർക്കാർ അധികാരത്തിൽ ഏത്തി. പക്ഷേ കള്ളപ്പണം ഇപ്പോഴും സ്വിസ് ബാങ്കുകളിൽ സുരക്ഷിതമായി തുടരുകയോ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റപ്പെടുകയോ ആണ് എന്നതാണ് വാസ്തവം.
ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങൾ സ്വിസ് ആധികൃതർ കേന്ദ്ര സർക്കാരിന് കൈമാറുന്നുണ്ട്. നിക്ഷേപങ്ങൾ നിയമവിരുദ്ധമാണോ എന്നത് ഇതിലൂടെ സർക്കാരിന് കണ്ടെത്താൻ സാധിക്കും. ബിസിനസുകാർ മുതർ രാഷ്ട്രീയ പ്രമുഖർക്ക് വരെ സ്വിസ് ബങ്കുകളിൽ സ്വന്തം പേരിലും ബിനാമികളുടെ പേരിലും നിക്ഷേപം ഉണ്ട്. എന്ന പതിവ് പല്ലവി പാടി കേൾക്കുന്നതല്ലാതെ. ആരുടെയെല്ലാം പേരിൽ കള്ളപ്പണം നിക്ഷേപിക്ക[പ്പെട്ടിട്ടുണ്ട് എന്നോ. ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്നോ കേന്ദ്ര സർക്കാരിന് പറയാനാകുന്നില്ല.
സ്വിസ് ബാങ്കുകളിൽ നിക്ഷേപം ഉള്ള ഏല്ലാ ഇന്ത്യക്കാരുടെയും നിക്ഷേപങ്ങൾ കള്ളപ്പണം അകണമെന്നില്ല. പക്ഷേ അതിൽ വലിയ അളവും കള്ളപ്പണം തന്നെയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. 6757 കോടി രൂപയാണ് 2018 വരെയുള്ള കണക്കുകൾ പ്രകരം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം. ഇതിൽ കുറേയെങ്കിലും കള്ളപ്പണം തന്നെ. കേന്ദ്ര സർക്കാർ സമയം അനുവദികുന്നത് അനുസരിച്ച് പിടിക്കപ്പെടാനാകാത്ത സുരക്ഷിത സ്ഥാനങ്ങളിലേക്ക് പണം മാറ്റാൻ ആയേക്കും. ചിലപ്പോൾ നിരവധി പേർ മാറ്റിയിട്ടുമുണ്ടാകാം.