കേരളവുമായി ഊഷ്‌മളബന്ധം കാത്തുസൂക്ഷിച്ചിരുന്നു മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാം. അതുകൊണ്ടു തന്നെ കേരളത്തിന്റെ വികസനത്തിന് പത്തിന നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്കി. 2005 ജൂലൈ 28ന് കേരള നിയമസഭയില്‍ നടത്തിയ വിഷന്‍ 2010 പ്രസംഗം സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിന് വ്യത്യസ്തമായ ഒരു ഭാവം നല്കി.
കലാം സംസ്ഥാനത്തിന് നല്കിയ വിഷന്‍ 2010 നിര്‍ദ്ദേശങ്ങള്‍
1. തീരപ്രദേശങ്ങളില്‍ പുരപദ്ധതി
2. വിജ്ഞാന ഉല്പന്നങ്ങളുടെ വികസനവും വിപണനവും
3. ആത്മീയ-ആരോഗ്യ-ശാസ്ത്ര മേഖലകള്‍ കൂടി പെടുന്ന വിനോദസഞ്ചാരവും ജലപാതാവികസനവും
പക്ഷേ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കലാമിന്റെ വിഷന്‍ 2010 നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പക്ഷേ, കലാമിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ കേരളം വികസന ശക്തിയായി മാറുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.