സദ്ദാമിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു വയസ്

Webdunia
ഞായര്‍, 30 ഡിസം‌ബര്‍ 2007 (11:59 IST)
WD
ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ അവിടത്തെ പാവസര്‍ക്കാരും അമേരിക്കയും ചേര്‍ന്ന് തൂക്കിലേറ്റിയിട്ട് ഡിസംബര്‍ മുപ്പതിനു ഒരു വര്‍ഷം തികയുന്നു.

മരണം കൊലക്കയറിന്‍റെ രൂപത്തില്‍ മുന്നില്‍ വന്നു നിന്നപ്പോഴും സദ്ദാമിന്‍റെ മുഖത്ത് ധീരത നിറഞ്ഞു നിന്നു. ശക്തനായ ആ ഭരണാധികാരിയെ തൂക്കിലേറ്റാനായി മുഖം മൂടിയണിഞ്ഞ ആരാച്ചാര്‍ നിന്നപ്പോള്‍ മരണത്തിനു മുമ്പില്‍ ഒരു മുഖം മൂടിയില്ലാതെ, ഭയമില്ലാതെ സദ്ദാം നിന്നു.

‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല, മുഹമദ് അവന്‍റെ പ്രവാചകനായിരുന്നു’ കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് തൊട്ടു മുമ്പേ സദ്ദാം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. സദ്ദാമിനെ തൂക്കിലേറ്റി അമേരിക്ക വിജയ പ്രഖ്യാപനം നടത്തിയെങ്കിലും അമേരിക്കന്‍ സൈനികരുടെ ശവപ്പറമ്പായി മാറുകയായിരുന്നു പിന്നീട് ഇറാഖ്.

വിയറ്റ്നാമിനു ശേഷം ഏറ്റവും അധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സ്ഥലമായി ഇറാഖ്. സദ്ദാമിന്‍റെ മരണത്തിനു ശേഷം 898 അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. ക്രൂരതകളുടെ മൂര്‍ത്തി രൂപമായിരുന്നുവെങ്കിലും അവസാന കാലത്ത് സാമ്രാജ്യത്വത്തിനെതിരായ പ്രതീകമായി മാറുകയായിരുന്നു സദ്ദം ഹുസൈന്‍.