വയറില്ലാതെ തന്നെ വൈദ്യുതോര്‍ജ്ജം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തുമെങ്കിലോ? സ്വപ്നത്തില്‍ എത്തുമായിരിക്കും എന്നാണോ മറുപടി. എങ്കില്‍ അത്തരമൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഏതാനും വിദ്യാര്‍ത്ഥികള്‍. വയറില്ലാതെ തന്നെ വൈദ്യുതോര്‍ജ്ജം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാന്‍ കഴിയുന്ന വയര്‍ലെസ് എനര്‍ജി ട്രാന്‍സ്ഫര്‍ ആണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
'ഇലക്ട്രോ മാഗ്നറ്റിക് റെസണന്‍സ്' (Electro Magnetic Resonance) എന്ന സാങ്കേതിക വിദ്യയാണ് ഊര്‍ജ്ജവിനിമയത്തിന് വേണ്ടി ഇതില്‍ ഉപയോഗിച്ചിരിക്കുത്. ഒരേ ഫ്രീക്വന്‍സിയിലുള്ള വസ്തുക്കള്‍ക്കിടയില്‍ വയറിന്‍റെ സഹായമില്ലാതെ ഊര്‍ജ്ജവിനിമയം നടക്കുന്നു. വൈദ്യുതോര്‍ജ്ജം കാന്തികോര്‍ജ്ജമായി ഇവിടെ രൂപാന്തരം ചെയ്യപ്പെടുന്നു. മറ്റൊരു ഫ്രീക്വന്‍സിയിലുള്ള ഒന്നിനും ഇത്തരത്തില്‍ സ്രോതസ്സില്‍ നിന്നും ഊര്‍ജ്ജം ലഭിക്കാത്തതിനാല്‍ ഇതിന്‍റെ കാര്യക്ഷമതയും കൂടുതലായിരിക്കും.
PRO
PRO
കോപ്പര്‍ കോയിലുകള്‍ ട്രാന്‍സ്മിറ്ററായും റിസീവറായും ഉപയോഗിക്കപ്പെടുന്ന ഇതില്‍ ടെസ്റ്റ്ല(Testla) എന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. ഇത് വികസിപ്പിച്ചെടുത്താല്‍ ഭാവിയില്‍ ബാറ്ററി ഒഴിവാക്കാനാവും. അങ്ങനെ ബാറ്ററി റീചാര്‍ജ്ജിംഗ് എന്ന പ്രശ്നവും ഒഴിവാക്കാം. 2008ല്‍ എം ഐ റ്റിയില്‍ ചെയ്ത ഒരു പ്രോജക്ടില്‍ നിന്നാണ് ഇതിന്‍റെ ആശയം ഈ മിടുക്കന്മാര്‍ക്ക് ലഭിച്ചത്.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ രാജേഷ് ആര്‍, സബിന്‍ എസ് ബാബു, ഗണേഷ് കൈലാസ്, വിഷ്ണു വിജയന്‍ എന്നിവരാണ് ഇതിന്‍റെ ശില്‍പികള്‍. ഇത് കൂടുതല്‍ വികസിപ്പിച്ചെടുത്താല്‍ ഭാവിയില്‍ ഇലക്ട്രോണിക്സ് - ഇലക്ട്രിക്കല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സഹായകമാകുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ശ്രീദേവി, അദ്ധ്യാപകന്‍ ജിത്ത് എന്നിവരും മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.