ഭൂതത്തെ അനുകൂലിച്ചും എതിര്‍ത്തും!

Webdunia
തിങ്കള്‍, 13 ജൂലൈ 2009 (20:43 IST)
മലയാളം വെബ്‌ദുനിയയില്‍ പ്രസിദ്ധീകരിച്ച, മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘പട്ടണത്തില്‍ ഭൂത’ത്തിന്റെ നിരൂപണത്തിന് നൂറുകണക്കിന് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച നിരൂപണത്തിന് ഇതുവരെ നൂറ്റിയെഴുപതോളം കമന്റുകളാണ് വന്നിരിക്കുന്നത്. മലയാളം പോര്‍ട്ടലുകളുടെ ചരിത്രത്തില്‍ റെക്കോര്‍ഡാണിത്. ഭൂതത്തെ എതിര്‍ത്തും അനുകൂലിച്ചും വന്ന കമന്റുകളില്‍ നിന്ന് പ്രസക്തമായ ചിലത് താഴെ വായിക്കുക -
PROPRO

മലയാള സിനിമാചരിത്രത്തില്‍ ഇന്നേവരെ ഇറങ്ങിയ ചിത്രങ്ങളില്‍ കോമഡി പറയാന്‍ അറിയാത്ത മമ്മൂട്ടി ചിത്രത്തിന് ഒന്നാം സ്ഥാനം . രാജമാണിക്യം, തുറപ്പുഗുലാന്‍,അണ്ണന്‍ തമ്പി. മമ്മൂട്ടിക്കു കോമഡി വഴങ്ങില്ലയെന്നതു, പ്രിയദര്‍ശന്‍ ലാലെന്ന നടനെ ഉണ്ടാക്കിയെടുക്കാന്‍ നടത്തിയ കുതന്ത്രമായിരുന്നു. തനിക്ക് കോമഡിയും ഡാന്‍സും ചെയ്യാന്‍ കഴിയുമെന്ന് പലചിത്രങ്ങളിലും മമ്മൂട്ടിയെന്ന അതുല്യ നടന്‍ ഇതിനോടകം അസൂയാവഹമായി തെളിയിച്ചു. തന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയാവണം പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തെ പരാജയപ്പെടുത്താന്‍ ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് കയറ്റി വിടുന്നത്. കാത്തിരുന്നു കാണാം, സത്യം ജയിക്കും, കുതന്ത്രം മണ്ണോട് ചേരും - എഴുതിയത് ‘ജോണി’

എന്തിനാ സുഹൃത്തേ ഇത്രയും കഷ്ടപ്പെട്ട്‌ സിനിമ കാണാന്‍ പോയത്‌.വീട്ടില്‍ ഇരുന്നാല്‍ പോരെ. നിരൂപണം കേവലം വ്യക്തി വിവരണമായിപ്പോകരുത്‌ സുഹൃത്തേ, മമ്മൂട്ടി എന്ന മഹാനടനെപ്പറ്റി ഇത്തരത്തില്‍ എഴുതിവച്ചാല്‍ താങ്കള്‍ക്ക്‌ അഭിനന്ദനം തരാന്‍ ഏതെങ്കിലും മണ്ടന്മാര്‍ ഇവിടേക്ക്‌ കയറിവരും എന്നു ഒരു പക്ഷെ താങ്കള്‍ക്ക്‌ തെറ്റിദ്ധാരണ ഉണ്ടായിരിക്കും. പക്ഷെ എന്തു ചെയ്യാം ഈ പടത്തിന്റെ വിജയാഘോഷവും നിങ്ങളെപ്പോലുള്ളവര്‍ ഈ സൈറ്റിനു വേണ്ടി എഴുതേണ്ടി വരും സുഹൃത്തേ. സിനിമ കണ്ടിറങ്ങുന്നവരുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന താങ്കള്‍ താങ്കളുടെ സാമാന്യ ബുദ്ധിയെപ്പറ്റി ഒന്നു ചിന്തിക്കണം. മമ്മൂട്ടിയുടെ വിമര്‍ശകരെക്കൊണ്ടുപോയി മമ്മൂട്ടിപ്പടത്തിന്റെ വിമര്‍ശനവും ലാല്‍ വിമര്‍ശകരെക്കൊണ്ടുപോയി ലാല്‍ വിമര്‍ശനവും തരപ്പെടുത്തി കുറിച്ചു വച്ചാല്‍ താങ്കളുടെ പ്രായോഗികബുദ്ധി പോലും താങ്കള്‍ പൊട്ടക്കിണറ്റില്‍ തള്ളേണ്ടിവരും. ലോകത്തില്‍ ഒരേ ഒരു ഭൂതക്കഥയേ ഇതിനു മുന്‍പ്‌ താങ്കള്‍ കണ്ടു കാണൂ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി അല്ലേ കഷ്ടം. കഥ ഏതായാലും പടം സൂപ്പര്‍ ഹിറ്റ്‌ തന്നെ, യാതൊരു സംശയവും ഇല്ല, ഈ സിനിമ നൂറാം ദിനം തികയ്ക്കും - എഴുതിയത് ‘അപ്പു’

നല്ല പടം എന്ന് പറയാം നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ അല്ലെങ്കില്‍ നല്ല ധാരാളം തമാശകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപെടും. കുട്ടികളെ കാണിക്കേണ്ട പടം തന്നെ മുതിര്‍ന്നവര്‍ക്കും എല്ലാം മറന്നു രസിക്കാന്‍ ഒരു തമാശ പടം. നല്ല നിലവാരമുള്ള തമാശകള്‍ കാണാന്‍ കൊള്ളാവുന്ന പടം - എഴുതിയത് ‘സജി’

അടുത്ത താളില്‍ വായിക്കുക, ‘ഭഗവാന്‍ ഒരു ദുരന്തം‍’

കഴിഞ്ഞ 10 വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ പരിശോധിച്ചാല്‍ സൂപ്പര്‍താരങ്ങളില്‍ കൂടുതല്‍ പരാജയം "യൂണിവേഴ്സല്‍ സ്റ്റാര്‍" മോഹന്‍ ലാലിനാണ്. ഇതൊന്നും വെബ് ദുനിയ കാണുന്നില്ലേ..? ഈ വര്‍ഷം നോക്കിയാല്‍ റെഡ് ചില്ലീസ് (വമ്പന്‍ പരാജയം), സാഗര്‍ ഇനീഷ്യല്‍ നേടിയെങ്കിലും പരാജയം തന്നെ. ഭഗവാന്‍ ഒരു ദുരന്തം. ഇപ്പൊ ഭ്രമരം ക്ലാസ്സ് ചിത്രമെങ്കിലും കളക്ഷന്‍ മോശം. എന്താ ഫാന്‍‌സ്‌കാരേ.... ഇങ്ങനെയായതുകൊണ്ടല്ലേ നിങ്ങള്‍ക്ക് മമ്മൂട്ടിയോട് കലിപ്പ് - എഴുതിയത് ‘ബെന്നി’
PROPRO

മമ്മൂട്ടി-ലാല്‍ ആരാധകരോട്, തങ്ങളുടെ താരത്തിന്‍റെ ചിത്രത്തിന്‍റെ പരാജയം മറച്ചുപിടിക്കാന്‍ മറ്റേ താരത്തെ വിലകുറച്ച് കാണുന്നത് ശരിയല്ല. രണ്ടു പേരും സിനിമയില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. ചില ചിത്രങങ്ങള്‍ പരാജയപ്പെട്ടാലും വന്‍ വിജയവുമായി ഇവര്‍ തിരിച്ചുവന്നിട്ടുമുണ്ട്. അവര്‍ അവരുടേതായ രീതിയില്‍ അഭിനയിക്കുന്നുണ്ട്. ഇതിലെ ചില അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ സഹതാപം തോന്നുന്നു. നിലവാരം കുറഞ്ഞ അഭിപ്രായങ്ങള്‍ സുഹൃത്തേ... മലയാള സിനിമയെ സ്നേഹിക്കുന്നെങ്കില്‍ ദയവായി ഒഴിവാക്കണം - എഴുതിയത് ‘അനൂപ്’

കൊള്ളാം നല്ല റിവ്യൂ..... ഇത്തരം നല്ല നിരൂപണങ്ങളെ മലയാള സിനിമക്ക് ഗുണമേകൂ. അല്ലാതെ മറ്റു മാധ്യമങ്ങളില്‍ വരുന്ന സുഖിപ്പീരു വാര്‍ത്തകള്‍ മലയാള സിനിമയുടെ നിലവാര തകര്‍ച്ച മറച്ചു വയ്‌ക്കുകയും വീണ്ടും പൊട്ടത്തരം എഴുന്നെള്ളിക്കാന്‍ സിനിമ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത് - എഴുതിയത് ‘മാത്യു’

ഷമ്മികപൂര്‍ അഭിനയിച്ച ബ്രഹ്‌മചാരി, അനില്‍കപൂറിന്റെ മിസ്റ്റര്‍ ഇന്ത്യ എന്നീ ഹിന്ദി സിനിമകളിലെ പല രംഗങ്ങളും ഓര്‍മ്മിപ്പിക്കുന്ന സംഗതികള്‍ മമ്മൂട്ടി സിനിമയായ ഈ പട്ടണത്തില്‍ ഭൂതത്തില്‍ ഉണ്ടെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കേണ്ട. മുഖ്യമായും കുട്ടികളെ ഉദ്ദേശിച്ചെടുത്തിട്ടുള്ളതാണ്‌ ഈ ചിത്രമെന്ന്‌ കരുതിയാലും തെറ്റില്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും സ്പെഷ്യല്‍ ഇഫക്‌ടുമെല്ലാം ഈ ചിത്രത്തെ കുട്ടികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്‌. മമ്മൂട്ടിയ്ക്ക്‌ ഇരട്ട വേഷത്തിലാണിതില്‍. നല്ലവനായ ഭൂതത്തെ (മമ്മൂട്ടി) കുറ്റകൃത്യങ്ങള്‍ക്ക്‌ നിര്‍ബന്ധിച്ച്‌ പണം നേടാന്‍ ശ്രമിക്കുന്ന ദുഷ്‌ടനായ മന്ത്രവാദി. അയാളില്‍ നിന്ന്‌ രക്ഷപെട്ട ഭൂതം ഒരു സര്‍ക്കസ്‌ ക്യാമ്പില്‍ വില്ലന്മാരുടെ പിടിയില്‍ പെട്ട്‌ കഴിയുന്ന ഒരു സംഘം കുട്ടികളുടെ രക്ഷകനായി എത്തുകയാണ്‌. സര്‍ക്കസ്‌ കമ്പനി ഉടമയെ കൊന്നത്‌ ബൈക്ക്‌ അഭ്യാസിയായ ജിമ്മി(മമ്മൂട്ടി)യാണെന്ന്‌ വില്ലന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്‌. കമ്പനിയുടമയുടെ മകള്‍ ആന്‍സിയും ( കാവ്യാ മാധവന്‍) അത്‌ വിശ്വസിച്ചിരിക്കുന്നു. തെറ്റിദ്ധാരണകള്‍ മാറ്റി വില്ലന്മാരെ ശിക്ഷിക്കാന്‍ നല്ലവനായ ഭൂതം രംഗത്തിറങ്ങുകയായി - എഴുതിയത് ‘സഹിന്‍‌ഷ’


അടുത്ത താളില്‍ വായിക്കുക, ‘പടത്തില്‍ എന്തോന്ന് കോപ്പാടാ ഉള്ളത്’

ഒന്നു ചിരിക്കാനുള്ള ചിലതൊക്കെ ഈ ചിത്രത്തിലുണ്ട്. സലിം കുമാറിന്റെ മാധവന്‍ പൊലീസും സുരാജിന്റെ ശിശുപാലനും മമ്മൂട്ടിയുടെ ഭൂതവും ഇടയ്‌ക്കൊക്കെ ചിരിപ്പിക്കും. അജയകുമാറിന്റെ (ഉണ്ടപ്പക്രു) പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. തുടക്കത്തിലുള്ള സര്‍ക്കസ് രംഗങ്ങള്‍ കുട്ടികള്‍ക്ക് രസിക്കും. ഗാനങ്ങളും കുട്ടികള്‍ക്ക് ഇഷ്‌ടപ്പെടാതിരിക്കില്ല. വലിഞ്ഞിഴയുന്ന ഒരു സിനിമയല്ല എന്നത് മുതിര്‍ന്നവര്‍ക്ക് ആശ്വാസകരമായി തോന്നും - എഴുതിയത് ‘മനു’
PROPRO

പടത്തില്‍ എന്തോന്ന് കോപ്പാടാ ഉള്ളത്? അറിയാതെ ചോദിക്കുവാ? മണ്ടത്തരം കാണിച്ചാ മഹത്തായ പടമെന്ന് പറയണോ? ഭ്രമരം നല്ല പടമായിരുന്നു. നല്ല പടമെന്ന് തന്നെ വെബ്ദുനിയക്കാര്‍ എഴുതിയല്ലോ? ഇത് മോശം പടം അപ്പോള്‍‌‌ അങ്ങനെ എഴുതി കണ്ണടച്ച് ഇരുട്ടാക്കരുത് മമ്മൂട്ടി ഫാന്‍‌സ് അസോസിയേഷന്‍കാരേ - എഴുതിയത് ‘സൂസപാക്യം’

ഞാന്‍‌ എല്ലാ റിവ്യൂവും വായിച്ചു. വെബ്ദുനിയ മാത്രം മോശമായി എഴുതി. മറ്റെല്ലാ റിവ്യൂവും പടം നല്ല സൂപ്പര്‍‌ എന്റര്‍‌ടൈന്‍‌മെന്റ് എന്നെഴുതി. ഞാന്‍‌ ആ പടം കാണാന്‍‌ തീരുമാനിച്ചു. ഇതുപോലെ ആയിരുന്നു തുറുപ്പുഗുലാന്‍റെ അവസ്ഥ എല്ലാവരും പറഞ്ഞു പടം പൊളിയാണെന്ന്. അന്ന് ഞാനാ പടം കണ്ടില്ല. പക്ഷെ ടിവിയില്‍‌ കണ്ട് എനിക്ക് വിഷമമായി. എന്തൊരു സൂപ്പര്‍‌ അടിപൊളി കോമഡിയായിരുന്നു. ഞാനാ ഈ പടം കാണാനും തീരുമാനിച്ചു. ഞാന്‍ വിചാരിക്കുന്നു ഇതും തുറുപ്പ് ഗുലാന്‍ പോലെ സൂപ്പര്‍‌ എന്റര്‍‌ടൈന്‍‌മെന്റ് ആക്കും - എഴുതിയത് ‘സ്റ്റെഫി’

ഇതൊരു കുട്ടികള്‍‌ക്ക് വേണ്ടിയുള്ള പടമാണെന്ന് ആദ്യം തന്നെ സംവിധായകന്‍ പറയുകയുണ്ടായി. ഹാരിപോര്‍‌ട്ടര്‍‌ പോലുള്ള തികച്ചും നമ്മുടെ സങ്കല്‍‌പ്പങ്ങള്‍‌ക്ക് അനുസൃതമല്ലാത്ത ചിത്രങ്ങള്‍‌ വായും പൊളിച്ചിരുന്നു കണ്ടിറങ്ങിയതിനു ശേഷം അടിപൊളി പടം എന്നു പറയുന്നവര്‍ എന്തു കൊണ്ടാണ് അത്തരത്തിലുള്ള ഒരു സിനിമ മലയാളത്തില്‍ ഇറങ്ങുമ്പോള്‍‌ അംഗീകരിക്കാന്‍‌ വിസമ്മതിക്കുന്നത്. ഇന്നു ദിനം പ്രതി പല തരതിലുള്ള സിനിമകള്‍‌ ഇറങ്ങുന്നുണ്ട്. എന്നാല്‍ കുട്ടികള്‍‌ക്ക് വേണ്ടി ചിത്രങ്ങള്‍‌ അപൂര്‍വമാണ്. ചില തരങ്ങള്‍‌ തുടര്‍‌ച്ചയായി മീശ പിരിയന്‍ ചിത്രങ്ങള്‍‌ ചെയ്തു പൊട്ടിത്തകരുമ്പോള്‍‌‌ ചില തരം പടങ്ങള്‍‌ സൂപ്പര്‍ എന്നു പറയുന്ന പ്രേക്ഷകന്‍ എന്തു കൊണ്ട് വ്യത്യസ്‌തത ആഗ്രഹിക്കുന്ന ഒരു ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. രണ്ട് മണിക്കൂര്‍ ഇരുന്നു കണ്ടിട്ടും ഒരു ചുക്കും മനസ്സിലാകാത്ത സിനിമ കണ്ടിട്ട് മഹത്തരം എന്നു പറയാനുള്ള മടി കാണിക്കാത്ത പ്രേക്ഷകന്‍ മിനിട്ടിനു കോടികള്‍‌ വിലയുള്ള ഈ ജീവിതത്തിന്‍റെ തിരക്കില്‍ നിന്നും ഒരല്‍പ നേരം ആസ്വദിക്കാന്‍‌ പറ്റിയ ഒരു ചിത്രം തന്നെ ആണ് എന്നാണ് എന്‍റെ അഭിപ്രായം. പിന്നെ പദ്മശ്രീ കിട്ടി എന്ന കാരണത്താല്‍‌ മമ്മൂട്ടിയ്‌ക്ക് ഇത്തര ചിത്രങ്ങളില്‍‌ അഭിനയിച്ചുകൂടാ എന്ന നിയമം ആരും പറഞ്ഞിട്ടില്ല - എഴുതിയത് ‘ജുനൈദ് റഹ്മാന്‍‌’

അടുത്ത താളില്‍ വായിക്കുക, ‘മമ്മൂക്ക ഇന്ത്യയുടെ അഭിമാനം ആണ്’

സിനിമ കാണണം എന്നുള്ളവര്‍ കാണും.. ഈ റിവ്യൂ നന്നായിട്ടുണ്ട്. കോടികള്‍ മുടക്കി ഇതുപോലുള്ള കൂതറ പടങ്ങള്‍ നിര്‍‌മ്മിച്ച് എന്തിനാണ്‌ ജനങ്ങളുടെയും നിങ്ങളുടെയും സമയം കളയുന്നത്.. സിനിമ എന്ന സങ്കല്‍പ്പം തന്നെ മാറ്റിമറിച്ചു ഇതു പോലുള്ള കൂതറ സംവിധായകര്‍... ഇതുപോലുള്ള സിനിമകള്‍ പരാജയപ്പെട്ടാലെ ഇനിയെങ്കിലും മലയാള സിനിമ നന്നാവുകയുള്ളു.. ഒരിക്കലും ഇതുപോലുള്ള സിനിമകളെ പ്രോല്‍സാഹിപ്പിക്കരുത് - എഴുതിയത് ‘ആദിത്യ’
PROPRO

ഞാന്‍ പട്ടണത്തില്‍ ഭൂതം കണ്ടു. നല്ല സിനിമ. ഇതാണ്‌ ഉദാത്തമായ സിനിമ. ഈ സിനിമ പാര്‍ലമെന്‍റില്‍ കാണിച്ചുകൊടുക്കണം. പ്രധാനമന്ത്രി ഈ സിനിമയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഹോളിവുഡില്‍ ഈ സിനിമ റീമേക്ക് ചെയ്യണം. അത്ര നല്ല സിനിമയാണ്‌. മമ്മൂട്ടിക്ക് മിനിമം ഓസ്കാര്‍ കൊടുക്കണം - എഴുതിയത് ‘ഓ വി വിജയന്‍’

നിങ്ങള്‍‌ക്ക് ഒരു സിനിമ കാണരുത് എന്ന് പറയാന്‍ ആരാണ് അധികാരം തന്നത്. വിനയന്‍ ആണോ? കുട്ടികള്‍ക്കൊരു സിനിമ വര്‍ഷങ്ങളായി ഇറങ്ങീട്ട് പടങ്ങളെ ലാലേട്ടന്‍ പടമെന്നും മമ്മൂക്ക പടമെന്നും വിലയിരുത്തി അഭിപ്രായം പറയരുത് ഒരു ആവറേജ് പടത്തെ തല്ലിപൊളി പടമായി ചിത്രീകരിക്കരുത്. അത് ആ പടത്തിന്റെ സാമ്പത്തിക വിജയത്തെ ബാധിക്കും. വെബ്`ദുനിയ മാപ്പ് പറയണം നിങ്ങളുടെ തുറുപ്പ് ഗുലാമിന്‍റ് അഭിപ്രായം ഇത്തരത്തില്‍ തന്നെയായിരുന്നു. ഇനീ ഇത്രയും മോശമായ അഭിപ്രായം പറയുകയാണെങ്കില്‍‌ കുട്ടികള്‍‌ക്ക് ഇനി ഒരു ചിത്രം വരാന്‍ ഇത്രയും കാത്തിരുന്നോ അതിന്റെ ഇരട്ടി കാത്തിരിക്കേണ്ടിവരും - എഴുതിയത് ‘രമാസ്’

ഭ്രമരത്തില്‍ ലാല്‍ എന്ന കഥാപാത്രം ഏതാണ്? മമ്മൂട്ടി എന്ന നടന്റെ റേഞ്ച് വെളിവാക്കുന്ന ചിത്രം ആണ് ഭൂതം.... ജോണി ആന്റണിയുടെ ഭാഗത്ത് നിന്ന് പല പോരായ്മകളും സംവിധാനത്തില്‍ ഉണ്ടെങ്കിലും മമ്മൂക്ക ഇതിനെല്ലാം മുകളില്‍ നില്‍ക്കുന്ന ഒരു പ്രകടനം ആണ് കാഴ്ച വെച്ചത്.... ശബ്ദത്തില്‍ കൊച്ചു കുട്ടികളെ പോലും വെല്ലുന്ന മോഡുലേഷന്‍ ആണ് ഇക്ക വരുത്തി ഇരിക്കുന്നത്....ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന ഗ്രാഫിക്സ് വര്‍ക്കുകള്‍ ആണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.... മണലൂര്‍ പ്രഭാത് തീയറ്റര്‍‌ ശരിക്കും ഒരു പൂര പറമ്പിന്റെ അന്തരീക്ഷത്തില്‍ ആയിരുന്നു....മലയാള സിനിമയുടെ നെറ്റിയില്‍ ഒരു തിലകച്ചാര്‍ത്ത്‌ ആണ് ഈ സിനിമ.... മമ്മൂക്ക കേരളത്തിന്റെ അല്ല ഇന്ത്യയുടെ അഭിമാനം ആണ് എന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു...... ‘വി എന്‍ ഹരിദാസ് ഖജാന്‍‌ജി, ഇക്ക ഫാന്‍സ് അസോസിയേഷന്‍, ലണ്ടന്‍ റോഡ് യൂണിറ്റ് - എഴുതിയത് ‘വി എന്‍ ഹരിദാസ്’

ഒരു മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോള്‍‌ ഇത്തരം അഭിപ്രായങ്ങള്‍ പതിവാ. മുമ്പ് മായാവി, രാജമാണിക്യം, അണ്ണന്‍ തമ്പി ഇവയൊക്കെ വന്നപ്പൊഴും ഇങ്ങനെതന്നെ. എന്നിട്ടെന്തായി? എല്ലാം ഹിറ്റ് ആയില്ലെ? ഭൂതവും ഹിറ്റ് ചിത്രം ആയിരിക്കും. മലയാളത്തിന്‍റെ മഹാനടന്‍ ഇന്ന ഇന്ന റോളുകള്‍ മാത്രമെ അഭിനയിക്കാവൂ എന്നില്ലല്ലൊ. വ്യത്യസ്ത റോളുകള്‍ ചെയ്ത് വിജയിപ്പിച്ചാല്‍ അയാള്‍ മികച്ച നടന്‍ ആകും - എഴുതിയത് ‘ഗോപു’