2013 ല്‍ ഇന്ത്യ കണ്ടതും നേരിട്ടതുമായ സംഭവ വികാസങ്ങളും വിവാദങ്ങളും അക്കമിട്ട് നിരത്തിയാല്‍ തീരില്ല. ക്രിക്കറ്റ് ദൈവത്തിന്റെ വിരമിക്കലിനും ആംആദ്മിയെന്ന അഴിമതി വിരുദ്ധപാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയായി അധികാരത്തിലേറുന്നതിനും മാധ്യമലോകത്തെ അതികായനായ തേജ്പാലും പരമോന്നത കോടതി ജഡ്ജിയായിരുന്ന എ കെ ഗാംഗുലിയും ലൈംഗിക പീഡനത്തില്‍ പ്രതികളായതിന് വരെ രാജ്യം സാക്ഷിയായി. അഴിമതിയില്‍ കുളിച്ച മന്മോഹന്‍ സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടു.
ഹിമാലയന്‍ സുനാമിയില്‍ ഉത്തരാഖണ്ഡ് ഒന്നാകെ നശിച്ചു. പതിനായിരത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. അങ്ങനെ ഉത്തരാഖണ്ഡ് പ്രളയം 2013-ലെ ഞെട്ടലുളവാക്കുന്ന ഓര്‍മ്മയായി. അതേസമയം ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്റെ വിക്ഷേപണം, ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷ കാഴ്ചകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍....
അടുത്ത പേജില്‍- ലോക്‍പാലും ആംആദ്മിയും
PRO
PRO
സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്‌ഷ്യമിട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാല്‍ ബില്ലും ആംആദ്മി പാര്‍ട്ടിയും രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒന്‍പതു തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍ ബില്‍ പാസ്സായില്ല.
ആദ്യമായി അവതരിപ്പിക്കപ്പെട്ട 1968 നുശേഷം പലപ്പോഴായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും ബില്ലിന്‍റെ കാര്യത്തില്‍ കൂടുതല്‍ പുരോഗതിയൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രശസ്ത ഗാന്ധിയനും സാമുഹ്യപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ ജന ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി മരണം വരെ നിരാഹാരം കിടന്നതോടെയാണ് ലോക്‍പാല്‍ ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തയാറായത്.
അടുത്ത പേജില്‍: അധികാരം പിടിച്ചെടുത്ത ആംആദ്മി
PRO
PRO
ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തില്‍ വന്നത് സങ്കുചിത രാഷ്ട്രീയ മനോഭാവക്കാര്‍ക്ക് ഇരുട്ടടിയായി. 2012 നവംബര്‍ 24നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപവത്കരണം.
ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി ആംആദ്മി വേരോട്ടം തെളിയിച്ചു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിജെപി 32 സീറ്റ് നേടിയെങ്കിലും ഭരണം കൈയാളാന്‍ തയാറായില്ല. എട്ടു സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആംആദ്മി ഡല്‍ഹിയില്‍ ഭരണമേറ്റു. ഭരണമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സൌജന്യ കുടിവെള്ളവും വൈദ്യുതി ചാര്‍ജില്‍ ഇളവും പ്രഖ്യാപിച്ച ആംആദ്മി തങ്ങള്‍ ജനങ്ങളോടൊപ്പമാണെന്ന് തെളിയിച്ചു.
അടുത്ത പേജില്‍: നടുക്കമായി ഉത്തരാഖണ്ഡ് പ്രളയം
PRO
PRO
2013 ജൂണില്‍ ഉണ്ടായ ഹിമാലയന്‍ സുനാമി 2013ന്റെ നടുക്കമായി. വടക്കേ ഇന്ത്യയിലുണ്ടായ കനത്ത പേമാരിയും മണ്ണിടിച്ചിലും വലിയ ദുരന്തങ്ങള്‍ക്കിടയാക്കി. 1962 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശില്‍ ഏതാണ്ട് പൂര്‍ണമായും വെള്ളത്തിലായി.
പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴായിരത്തോളം പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ തകരുകയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലാവുകയും ചെയ്തു. ഹിമലായന്‍ മലനിരകളില്‍ വിവിധയിടങ്ങളിലായി കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട 70,000 ത്തോളം തീര്‍ഥാടകര്‍ കുടുങ്ങി. പ്രധാന റോഡുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി.
17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിലിലായതാണ് മറ്റൊരു പ്രധാന സംഭവം. സെപ്തംബറിലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐ പ്രത്യേക കോടതി ലാലുപ്രസാദ് യാദവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ലാലുവിന് പുറമെ മുന്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായ ജഗന്നാഥ് മിശ്രക്ക് നാലുവര്‍ഷം തടവും രണ്ട് ലക്ഷം പിഴയും, ജെഡിയു എംപി ജഗദീശ് ശര്‍മക്ക് 4 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ലാലുവിന്റെയും ജഗദീശ് ശര്‍മയുടെയും ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്ക് മാറില്ല. നവംബറില്‍ രണ്ടര മാസത്തെ ജയില്‍ വാസത്തിന് ശേഷം ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
അടുത്ത പേജില്‍: മാധ്യമ അതികായന്റെ പതനം
PRO
PRO
മാധ്യമ അതികായനായ തെഹല്‍ക്ക എഡിറ്റര്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചത് മാധ്യമലോകത്തിന് തന്നെ നാണക്കേടായി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് രണ്ട് തവണ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തെഹല്‍ക്കയിലെ മുന്‍ ജീവനക്കാരിയായ പെണ്‍കുട്ടി പരാതിപ്പെട്ടത്. തുടര്‍ന്ന് തേജ്പാല്‍ അറസ്റ്റിലായി.
പെണ്‍കുട്ടി പീഡനത്തിനിരയായതായി പറയുന്ന ഹോട്ടിലിലും തേജ്പാലിനെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് നിഷേധിച്ച തേജ്പാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് തങ്ങള്‍ ബന്ധപ്പെട്ടിരുന്നത് എന്ന് വാദിച്ചിരുന്നു. തേജ്പാലിനെതിരായ നിയമനടപടികള്‍ തുടരുകയാണ്.
അടുത്ത പേജില്‍: പീഡനക്കേസില്‍ പരമോന്നത കോടതി ജഡ്ജിയും
PRO
PRO
സുപ്രീം കോടതി ജഡ്ജിയായിരുന്ന എ കെ ഗാംഗുലിക്കെതിരെ ട്രെയിനി അഭിഭാഷക ഉയര്‍ത്തിയ പരാതി ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് ജസ്റ്റിസ് എ കെ. ഗാംഗുലി യുവഅഭിഭാഷകയെ ഡല്‍ഹിയിലെ ലെ മെറീഡിയന്‍ ഹോട്ടലിലേക്ക് വിളിച്ചത്.
രാത്രി ഹോട്ടലില്‍ താമസിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും വിസമ്മതിച്ചുവെന്ന് അഭിഭാഷകയുടെ മൊഴിയില്‍ പറയുന്നു. മറ്റൊരു മുറി ലഭിക്കാത്തപ്പോള്‍ തന്റെ മുറി പങ്കിടാമെന്ന് ജസ്റ്റിസ് ഗാംഗുലി നിര്‍ദേശിച്ചതായും മൂന്നംഗസമിതിമുമ്പാകെ പെണ്‍കുട്ടി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ഗാംഗുലിക്കെതിരേ പരാതി രജിസ്റ്റര്‍ ചെയ്യാനും മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തുനിന്ന് നീക്കാനും തീരുമാനമായി.
അടുത്ത പേജില്‍: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
PRO
PRO
ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ട വര്‍ഷമായിരുന്നു 2013. ഇന്ത്യ മുഴുവന്‍ പെണ്‍കുട്ടിക്ക് നീതി കിട്ടാനായി പോരാടാന്‍ തെരുവിലിറങ്ങി. ഡിസംബര്‍ 16-ന് രാത്രിയാണ് ഡല്‍ഹിയില്‍ 23-കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.
ഇരുമ്പ് ദണ്ഡും ബ്ലെയ്ഡും ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങളേറ്റ യുവതിയെ ഗുരുതരമായ പരിക്കുകളോടെയാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കുകളെതുടര്‍ന്ന് നില ഗുരുതരമായ പെണ്‍കുട്ടിയെ കുടല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിസംബര്‍ 29ന് പെണ്‍കുട്ടി ലോകത്തോട് വിട പറഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മസ്തിഷ്‌ക ക്ഷതവുമായിരുന്നു മരണകാരണം. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നു. ഇതില്‍ ഒന്നാം പ്രതി രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ പ്രഖ്യാപിച്ചു.
അടുത്ത പേജില്‍: കളിക്കളത്തില്‍നിന്നും ദൈവം വിരമിച്ചു
PRO
PRO
കളിക്കളത്തില്‍നിന്നും ദൈവം വിരമിച്ച വര്‍ഷമായിരുന്നു 2013. വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ കളിച്ചാണ് സച്ചിന്‍ 24 വര്‍ഷത്തെ കളിജീവിതത്തിന് തിരശ്ശീലയിട്ടത്. സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ അഥവാ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമാണ്. 2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്. 2003-ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉള്‍പ്പെടുത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍.[12] 2012 മാര്‍ച്ച് 16-നു് ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും[13] ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 - ലെ ലോകകപ്പ് മത്സരത്തിനുശേഷം സച്ചിന്‍ ലോകകപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി
അടുത്ത പേജില്‍: മോഡി ഇഫക്ട്
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത് 2013 ലാണ്. വിവാദങ്ങളും വാക്ശരങ്ങളുമായി മോഡി വാര്‍ത്തകളില്‍ നിറഞ്ഞു. അനുകൂലമായാലും പ്രതികൂലമായാലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും നരേന്ദ്രമോഡിയെക്കുറിച്ചാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ആപ്പിള്‍ ഐഫോണ് 5, മംഗള്‍യാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ എന്നിവരെ പിന്തള്ളിയാണ് മോഡി ഒന്നാമതെത്തിയത്.
അടുത്ത പേജില്‍: യശസ് ഉയര്‍ത്തി മംഗള്‍യാന്‍
PRO
PRO
മംഗള്‍യാന്‍ ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി ഐ എസ് ആര്‍ ഓയുടെ സ്വപ്‌ന പദ്ധതിയായ മംഗള്‍യാന്‍ യാത്ര തിരിച്ചത് 2013 നവംബറില്‍. നവംബര്‍ അഞ്ചിനാണ് 450 കോടി രൂപ മുതല്‍മുടക്കി മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത്.
ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയിലാണ്. ഏകദേശം 300 ദിവസം നീളുന്ന യാത്രയ്‌ക്കൊടുവില്‍ സെപ്‌റ്റംബര്‍ 14 ന് പേടകം ചൊവ്വയില്‍ എത്തുംവിധമാണ് നിലവില്‍ യാത്ര ഒരുക്കിയിരിക്കുന്നത്.
അടുത്ത പേജില്‍: രാഷ്ട്രീയം വേണ്ടെങ്കില്‍ നിഷേധവോട്ട് ചെയ്യാം
PRO
PRO
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നിഷേധവോട്ട് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് സെപ്റ്റംബര്‍ 27നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
അതത് സംസ്ഥാനങ്ങളിലെ ഭാഷ തന്നെയാകണം നിഷേധ വോട്ട് ബട്ടണും ഉപയോഗിക്കേണ്ടതെന്ന് കമ്മിഷന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിഷേധ വോട്ട് ബട്ടണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് പരിശീലനം നല്‍കും. വോട്ടുകള്‍ എണ്ണിത്തീര്‍ന്നാല്‍ നിഷേധവോട്ടുകളുടെ എണ്ണം പ്രത്യേകമായി തന്നെ പ്രദര്‍ശിപ്പിക്കണമെന്നും കമ്മിഷന്‍ ഇറക്കിയ ഉത്തരവില്‍ ആവശ്യപ്പെടുന്നു. അതിനിടെ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനങ്ങളിലുണ്ടാകുന്ന പണത്തിന്റെയും സ്വര്‍ണ്ണത്തിന്റേയും ക്രയവിക്രയം കര്‍ശനമായി നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
അടുത്ത പേജില്‍: അഴിമതിയുടെ കരിപുരണ്ട കല്‍ക്കരിപ്പാടം
PRO
PRO
കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിര്‍ള, റിലയന്‍സ് പവര്‍ ലിമിറ്റഡ്, നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കല്‍ക്കരി കുംഭകോണക്കേസ്. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വില്‍ക്കുന്ന വിലയേക്കാള്‍ വളരെ താഴ്ന്ന വില കണക്കാക്കിയാണ് ഇവ കൈമാറിയത്.
2004 മുതല്‍ 2009 വരെയുള്ള കാലത്താണ് കല്‍ക്കരി അഴിമതി ഇടപാട് നടന്നത്. 142 കല്‍ക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. ഇതില്‍ 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തത്. 142 കല്‍ക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. ബിജെപി ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ രാജി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതി കേസില്‍ പ്രധാനമന്ത്രി തന്നെ ഉള്‍പ്പെട്ടത് യുപിഎ സര്‍ക്കാരിന് തീരാകളങ്കമായി.