പതിനേഴുകാരനെ വിവാഹം കഴിച്ച ഇരുപത്തിരണ്ടുകാരി അറസ്‌റ്റില്‍. പ്രായപൂർത്തിയാകാത്ത മകനെ പ്രലോഭിപ്പിച്ച് കൂടെത്താമസിപ്പിന്നുവെന്ന് വ്യക്തമാക്കി അമ്മ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
ബാലലൈംഗിക പീഡനം ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞവർഷം നവംബറിലാണ് യുവതി മകനോടൊപ്പം വീട്ടില്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു. എതിര്‍പ്പ് അറിയിച്ചതോടെ യുവതി വീട്ടില്‍ നിന്നും ഇറങ്ങി പോയെങ്കിലും മകനും ഒപ്പം പോയി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി മകനെ ഒപ്പം താമസിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
യുവതി രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും പ്രലോഭിപ്പിച്ചാണ് മകനെ ഒപ്പം താമസിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ എടുത്തു പറയുന്നുണ്ട്.
അതേസമയം, പതിനേഴുകാരന്‍ സ്വമനസ്സാലെയാണ് കൂടെ താമസിക്കുന്നതെന്നും ഈ ബന്ധത്തിൽ അഞ്ചുമാസം പ്രായമുള്ള മകളുണ്ടെന്നും യുവതി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബൈക്കുള ജയിലിൽ കഴിയുന്ന യുവതി ജാമ്യാപേക്ഷ നൽകി.