ദമ്പതിമാര്‍ തമ്മില്‍ വഴക്ക്; തടസം പിടിക്കാനെത്തിയ അയല്‍ക്കാരി ഇഷ്‌ടിക കൊണ്ടുള്ള ഏറുകൊണ്ട് മരിച്ചു

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (17:50 IST)
ദമ്പതിമാര്‍ തമ്മിലുള്ള വഴക്കില്‍ തടസം പിടിക്കാനെത്തിയ അയൽവാസി ഇഷ്‌ടിക കൊണ്ടുള്ള ഏറുകൊണ്ട് മരിച്ചു. ബെംഗളൂരു ജെജെ നഗറിൽ കഴിഞ്ഞദിവസമാണ് സംഭവം. ലളിതമ്മ (50) എന്ന സ്‌ത്രീയാണ് മരിച്ചത്.

സമീപവാസികളായ മഞ്ജുനാഥും ഭാര്യ സുനന്ദയും തമ്മില്‍ വഴക്ക് രൂക്ഷമായതോടെ പ്രശ്‌ന പരിഹാരത്തിന് എത്തിയതാണ് ലളിതമ്മ. കോപത്താല്‍ ഭാര്യയുടെ നേര്‍ക്ക് മഞ്ജുനാഥ് വലിച്ചെറിഞ്ഞ ഇഷ്‌ടിക ലളിതമ്മയുടെ തലയില്‍ കൊള്ളുകയായിരുന്നു.

ബോധം നഷ്‌ടമായി നിലത്തുവീണ ലളിതമ്മയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമാണെന്നും ഇതാണ് മരണകാരണമായതെന്നും ഡോക്‍ടര്‍ വ്യക്തമാക്കി. കേസെടുത്ത പൊലീസ് മഞ്ജുനാഥിനെ അറസ്‌റ്റ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article