അറുത്തെടുത്ത ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (16:06 IST)
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുറിച്ചെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. ആഗ്രയിലെ ഹരി പർഭത്ത് പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മദ്യത്തിന് അടിമയായ പ്രതി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
 
നരേഷ് എന്ന യുവാവാണ് ഭാര്യ ശാന്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്. നരേഷ് മദ്യത്തിന് അടിമയായിരുന്നു എന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവ ദിവസം നരേഷ് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇത് തടഞ്ഞതോടെ കുപിതനായ പ്രതി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് ഒരു പെട്ടിയിൽ സൂക്ഷിക്കുകയായിരുന്നു.
 
ശേഷം മൃതദേഹം കിടന്ന മുറി പുറത്തുനിന്നും പൂട്ടി. രാവിലെ ഉറക്കമുണർന്ന മക്കൾ അമ്മയെ അന്വേഷിച്ചെത്തിയതോടെ മൃതദേഹം കാണുകയും ബന്ധുക്കളെ വിവമറിയിക്കുകയുമായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് പെട്ടിയിൽ ഭാര്യയുടെ മുറിച്ചെടുത്ത തലയുമായി നരേഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article