ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൂറത്തിനു സമീപം ബെസ്താനില്‍ നിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴു ദിവസത്തോളം മൃഗീയമായി പീഡിപ്പിക്കപ്പെട്ട ശേഷമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ട് വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയുടെ ശരീരത്ത് 86 മുറിവുകളുള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നല്‍കുന്ന വിവവരം. ഏപ്രിൽ ആറിന് ബെസ്താനിലെ ഒരു ക്രിക്കറ്റ് മൈതാനത്തിനു സമീപത്തുള്ള ചതുപ്പ് നിലത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ഏഴു ദിവസത്തോളം കുട്ടി ക്രൂരമാനഭംഗത്തിന് ഇരയായി. സ്വകാര്യഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ വ്യക്തമാക്കി.
മറ്റെവിടെയെങ്കിലും വച്ച് കൃത്യം നിർവഹിച്ചശേഷം പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഇടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തിരിച്ചറിയാത്തതിനാല്‍ അടുത്ത കാലത്ത് കാണാതായ ആളുകളുടെ പട്ടിക പൊലീസ് ശേഖരിക്കുകയാണ്. എഎൻഐ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.