പ്രകൃതിവിരുദ്ധ പീഡന ശ്രമം : മധ്യവയസ്‌കൻ അറസ്റ്റിൽ

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2023 (10:54 IST)
കോഴിക്കോട്: ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനശ്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയങ്ങാടി തോട്ടുംവക്കത്ത് പി.കെ.സുബൈർ എന്ന 57 കാരനാണ് അറസ്റ്റിലായത്.
 
പീഡന ശ്രമത്തിനിടെ കുട്ടി ബഹളം വച്ചതോടെ പ്രതി സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. വെള്ളയിൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
വെള്ളയിൽ പോലീസ് എസ്.ഐ യു.സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കഴിഞ്ഞ ദിവസം വൈകിട്ട് വടകര കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കടുത്തു നിന്നാണ് പിടികൂടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article