Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

രേണുക വേണു

വെള്ളി, 13 ജൂണ്‍ 2025 (12:39 IST)
Kerala Weather

Kerala Weather: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. അറബിക്കടലില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് പൂര്‍ണമായും പടിഞ്ഞാറന്‍ കാറ്റായി മാറി കേരളത്തിനു മുകളിലേക്ക് ശക്തി പ്രാപിച്ചു വരുന്നു. ഇന്നുമുതല്‍ എല്ലാ ജില്ലകളിലും മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. അടുത്ത 3-4 ദിവസങ്ങളില്‍ മഴ/കാറ്റ് കൂടുതല്‍ ശക്തമാകും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സാധ്യത. കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ അടുത്ത 2-3 ദിവസം പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം. ബീച്ചുകളില്‍ ഇറങ്ങി കുളിക്കുന്നത് ഒഴിവാക്കുക.
 
ജൂണ്‍ 13-19 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാലവര്‍ഷം സജീവമാകാന്‍ സാധ്യത. സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. 
 
വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. കേരളത്തില്‍  അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത.
 
ജൂണ്‍ 14-16 തിയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍