നിരവധി തവണ പ്രണയാഭ്യർത്ഥന നിരസിച്ചു, ഓടുന്ന ബസിൽ വെച്ച് യുവാവ് യുവതിയുടെ കഴുത്തിൽ താലി കെട്ടാൻ ശ്രമിച്ചു; അറസ്റ്റ്

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2019 (08:24 IST)
ഓടുന്ന ബസിൽ വെച്ച് യുവതിയുടെ കഴുത്തിൽ താലി കെട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാണിയമ്പാടി സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ പരാതിയിൻന്മേൽ അമ്പൂര്‍ സ്വദേശി ജഗനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  ഇന്നലെ രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച്‌ താലി കെട്ടാന്‍ ശ്രമിച്ചത്. 
 
താലി കെട്ടിയാല്‍ യുവതി സ്വന്തമാകുമെന്ന് കരുതിയായിരുന്നു നടപടി. എന്നാല്‍ ബലം പ്രയോഗിച്ച്‌ താലി കെട്ടാനുള്ള ശ്രമം യുവതി ചെറുത്തതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. 
 
യുവതിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിക്കുകയും മറ്റൊരാളുമായി വിവാഹനിശ്ചയം ചെയ്യുകയും ചെയ്തതാണ് ഇത്തരത്തില്‍ പെരുമാറിയതിന് കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article