സ്വന്തം മകളുടെ കന്യകാത്വം വില്‍പനയ്ക്ക് വെച്ചു; ആവശ്യക്കാരെ കണ്ട് അമ്മ ഞെട്ടി - പിന്നെ സംഭവിച്ചത്

Webdunia
ശനി, 20 ജനുവരി 2018 (14:40 IST)
പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗ്‌ളാഡ്കിക്ക് എന്ന ധനികന് മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചതിനാണ് 35 കാരിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ ആദ്യ രാത്രി വില്‍ക്കാനായി അമ്മറ്റും കൂട്ടുകാരിയും നീക്കം ഡിറ്റക്ടീവുകളായിരുന്നു പുറത്ത് കൊണ്ടുവന്നത്.     
 
പ്രായപൂര്‍ത്തിയാകാത്ത മകളുടെ ആദ്യരാത്രി 19,000 പൌണ്ടിന്(ഏകദേശം 11 ലക്ഷം രൂപ) വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഇടപാടുകാരനായ ധനികനെ തേടിയാണ് ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്‌ക്കോയിലേക്ക് പെണ്‍കുട്ടിയുമായി ഇരുവരും എത്തിയത്. എന്നാല്‍ തങ്ങളുടെ മുന്നിലുള്ളത് ഡിറ്റക്ടീവുകളാണെന്ന കാര്യം മാതാവും കൂട്ടുകാരിയും അറിഞ്ഞില്ല. തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 
 
മോസ്‌ക്കോയിലുള്ള ഒരു ഫ്‌ലോട്ടിംഗ് ഭക്ഷണശാലയിലേക്കാണ് ഇടപാടുകാരെന്ന വ്യാജേന സിഐഡികള്‍ എത്തിയത്. പണക്കാരനായ ബിസിനസ്സുകാരന് പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയ ശേഷം ഒന്നരലക്ഷം റൂബിള്‍ സ്വീകരിക്കാനായിരുന്നു മാതാവ് പദ്ധതിയിട്ടിരുന്നത്. പെണ്‍കുട്ടിയെ പിന്നീട് മോസ്‌കോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article