8 മാസത്തെ പരിചയം, 16കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (10:14 IST)
ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 16 കാരിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ മുള്ളൂര്‍ക്കര കാഞ്ഞിരക്കുഴി അനഫി(21) യാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ വകുപ്പുകളും ചേര്‍ത്ത് യുവാവിനെ അറസ്റ്റുചെയ്തത്. 
 
പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വെറും എട്ട് മാസത്തെ പരിചയമാണ് പെൺകുട്ടിക്ക് യുവാവുമായുള്ളത്. ഇക്കഴിഞ്ഞ 14-ന് കൂട്ടുകാരിയുടെ മാതാവിന് സുഖമില്ലാത്തതിനാല്‍ രക്തം കൊടുക്കണമെന്ന് അനഫി പറഞ്ഞതിനെ തുടർന്ന് 15-ന് രാവിലെ പെൺകുട്ടി ചെറുകരയിലെത്തി തീവണ്ടിയില്‍ വാടാനാംകുര്‍ശിയില്‍ ഇറങ്ങി. 
 
രണ്ടുപേരും കൂടി ബൈക്കില്‍ വാല്‍പ്പറയിലെത്തി ലോഡ്ജില്‍ മുറിയെടുക്കുകയും ഇവിടെ വെച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും തിരികെയെത്തുകയും ചെയ്തു. എന്നാൽ, ഇതിനു മുൻപും ഇരുവരും പല സ്ഥലങ്ങളിൽ കറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 
 
വിചാരിച്ച സമയത്ത് തിരിച്ച് വീട്ടിലെത്താൻ പെൺകുട്ടിക്ക് കഴിയാതെ വന്നതോടെയാണ് സംഭവം കൈവിട്ട് പോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. എന്നാൽ, രാത്രി വൈകി പെൺകുട്ടി വീട്ടിലെത്തുകയും വീട്ടുകാർ തന്നെ പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ സേ്റ്റഷനിലെത്തിച്ചു. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. 
 
പ്രതിയുടെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article