അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയ 19കാരൻ പിടിയിൽ

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (15:44 IST)
മഹാരാഷ്ട്ര: അഞ്ച്‌ വയസുകാരിയെ പീഡനത്തിനിരയാക്കിയ 19കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്രയിലെ ഫല്‍ഗാര്‍ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത് .കുട്ടിയുടെ മാതാപിതാക്കള്‍ തൊഴുത്തില്‍ പോയ സമയം നോക്കി വീട്ടില്‍ കയറിയ പ്രതി മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
 
പിന്നീട് പ്രതി കുട്ടിയുമായി ഇയാളുടെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു അവിടെവെച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. വീട്ടില്‍ തിരികെയെത്തിയ കുട്ടിയോട് താപിതാക്കള്‍ കാര്യങ്ങൾ തിരക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത് 
 
പെൺകുട്ടിയുടെ മാതാപിതാക്കൾ ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഞായാറാഴ്ച രാത്രിയില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article