ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഭർത്താവ് പിഞ്ചുകുഞ്ഞുൾപ്പടെ മൂന്നുമക്കളെ പുഴയിലെറിഞ്ഞു കൊന്നു

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:31 IST)
ചിറ്റൂർ: ഭാര്യയുമായുണ്ടായ വാഗ്വാദത്തിന് ഇരയാവേണ്ടി വന്നത് മൂന്നു കുട്ടികൾ. ദേഷ്യം തീർക്കാ അച്ഛൻ സ്വന്തം മക്കളെ പുഴയിലെറിഞ്ഞ് കൊന്നു.ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയണ് സംഭവം ഉണ്ടായത്.  മൂന്നു മാസം മാത്രം പ്രായമുള്ള രാഹുൽ. പുനീത് (6) സഞ്ചയ് (3) എന്നിവരാണ് പിതാവിന്റെ ക്രൂരതക്കിരയായി മരിച്ചത്.
 
ചിറ്റൂർ സ്വദേശികളായ വെങ്കിടേഷ് അമരാവതി ദമ്പതികലൂടേതാണ് മക്കൾ. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അമരാവതി കുട്ടികളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പൊയിരുന്നു. പിന്നീട് ഞായറാഴ്ച വെങ്കിടേഷ് ഭാര്യയേ കൂട്ടിക്കൊണ്ടുവരുകയും ചെയ്തു. വഴി മധ്യേ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി ഇതോടെ ദേഷ്യം തീർക്കാൻ വെങ്കിടേഷ് മൂന്ന് മക്കളേയും പുഴയിൽ എറിയുകയായിരുന്നു. 
 
കുട്ടികളുടെ മൃതദേഹം പുഴയിൽ ഒഴുകി നടക്കുന്നത കണ്ട പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് വെങ്കിടേഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍