കാസർകോഡ് സി പി എം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (12:33 IST)
കാസർകോട് ഉപ്പളയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ആർഎസ്എസ് പ്രവർത്തകനായ അശ്വിൻ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് (21) ബൈക്കിൽ വന്ന നാലംഗ സംഘം കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. 
 
സംഭവത്തെ തുടർന്ന് അബൂബക്കറിന്റെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്കു നയിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തു.
 
പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗർ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് അബൂബക്കർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍