അഭിമന്യുവിന്റെ കൊലപാതകം; പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (09:47 IST)
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാനപ്രതികളിലൊരാളായ റെജീബാണ് പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇദേഹവും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 
 
ആക്രമണത്തിനായി ആയുധങ്ങള്‍ എത്തിച്ചത് ഇദേഹമാണ്. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്ക് ട്രെയിനില്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകെയാണ്.
 
അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രികന്‍ മുഹമ്മദ് റിഫയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് റിഫയെ കഴിഞ്ഞ മാസമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചതും ഇയാളാണ്. 
 
കേസില്‍ ഇതുവരെ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍