കശ്മീരിൽ സി ആർ പി എഫ് ഉദ്യോഗസ്ഥൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ ക്യാമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചു

ഞായര്‍, 29 ഏപ്രില്‍ 2018 (15:21 IST)
കശ്മീരിൽ യുവതിയെ സി ആർ പി എഫ് ഉദ്യോഗസ്ഥൻ പീഡനത്തിനിരയാക്കിയതായി പരതി. യുവതി നൽകിയ പരാതിയുടെ അടിസഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
പൂഞ്ച് സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മാർച്ചിലാണ് സി ആർ പി എഫ് ഉദ്യോഗസ്ഥൻ പീഡനത്തിനിരയാക്കുന്നത്. തന്റെ ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ വഴിതെറ്റിയേന്നും തന്നെ സഹായിക്കാമെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ക്യമ്പിലേക്കു കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 
 
മൂന്നു പേർ ചേർന്നാണ് സഹയിക്കാമെന്ന്‌ പറഞ്ഞ് തന്നെ  ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നും ഇക്കുട്ടത്തിൽ ഒരാളാണ് തന്നെ പീഡനത്തിന് ഇരയാക്കിയത് എന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍