പ്രണയിനിയെ കാണാൻ വീട്ടിലെത്തിയ 17കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. തൃപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. റിപൻ സർക്കാർ എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
റിപൻ സർക്കാരും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ഒരിക്കൽ റിപനെ വീട്ടിലേക്ക് വിളിച്ചുവ്അരുത്തി മർദ്ദച്ചിരുന്നു. വീണ്ടും പെൺകുട്ടിയെ കാണാൻ എത്തിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച് പതിനേഴുകാരനെ കൊലപ്പെടുത്തുകയായിരുന്നു.
അമ്മാവൻ പ്രഫുല്ലയോടൊപ്പമാണ് റിപൻ താമസിച്ചിരുന്നത്. റിപനെ പെൺക്കുട്ടിയുടെ ബന്ധുക്കൾ മർദ്ദിക്കുന്നു എന്ന് ആരോ വിളിച്ച് പരഞ്ഞതോടെ പ്രഫുല്ല ഓടിയെത്തി തടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ പ്രഫുല്ലയെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ റിപനെ മോചിപ്പിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് തന്നെ വിദ്യാർത്ഥി മരിക്കുകയായിരുന്നു.