ഇപ്പോഴും ഏവര്‍ക്കും സംശയമാണ്. ആ കൊലപാതകങ്ങള്‍ സൌമ്യ തന്നെ ചെയ്തതാണോ? സൌമ്യയെ പരിചയപ്പെടുന്ന ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം പേരുപോലെ തന്നെ സൌമ്യമാണ് സൌമ്യയുടെ പെരുമാറ്റം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സഹതടവുകാര്‍ക്ക് സൌമ്യ പ്രിയപ്പെട്ടവളാകുന്നതും അതുകൊണ്ടുതന്നെ.