മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശം; ആലുവക്കാരെ അപമാനിച്ചുവെന്ന് പ്രതിപക്ഷം, ഇളകിമറിഞ്ഞ് സഭ

വെള്ളി, 8 ജൂണ്‍ 2018 (10:54 IST)
ആലുവ എടത്തലയിൽ ഉസ്മാനെ പൊലീസ് തല്ലിച്ചതച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘തീവ്രവാദ’ പരാമർശത്തിൽ ഇളകിമറിഞ്ഞ് സഭ. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
 
ആലുവയിൽ നടന്ന സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ചവർ തീവ്രവാദ സ്വഭാവമുള്ളവരാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ആലുവക്കാരെ അപമാനിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
 
അതേസമയം, തന്റെ പരാമർശത്തിൽ ഉറച്ച് നിന്ന മുഖ്യമന്ത്രി താൻ ആലുവക്കാരെ മുഴുവൻ അപമാനിച്ചിട്ടില്ലെന്നും ആലുവക്കാർ മുഴുവൻ തീവ്രവാദികൾ ആണെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. പ്രശ്നമുണ്ടാക്കിയവരിൽ ചിലർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പറഞ്ഞതെന്നും മുഖ്യൻ അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍