രണ്ടാമതും പെൺകുഞ്ഞ്, എരിക്കിൻ പാല് നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട് മാതാപിതാക്കൾ

Webdunia
വെള്ളി, 6 മാര്‍ച്ച് 2020 (13:29 IST)
മധുര: രണ്ടാമതും പെൺകുഞ്ഞുണ്ടായതിനെ തുടർന്ന് ഒരുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയിലണ് ക്രൂരമായ സംഭവം ഉണ്ടായത്. കുഞ്ഞിനെ വീട്ടിൽ കാണാതെ വാന്നതോടെ പ്രദേശവാസികൾ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വൈരമുരുകൻ, ഭാര്യ സൗമ്യ, വൈരമുരുകന്റെ പിതാവ് എസ് സിങ്കതേവർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ജനുവരി മുപ്പതിനാണ് വൈര മുരുകൻ സൗമ്യ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ആദ്യ പ്രസവത്തിലും ഇവർക്ക് പെൺകുഞ്ഞായിരുന്നു ജനിച്ചത്. ഇതോടെ എരിക്കിൻ മരത്തിന്റെ ഇലയുടെ പാൽ നൽകി കുഞ്ഞിനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. 
 
ഏപ്രിൽ രണ്ടു മുതലാണ് കുഞ്ഞ് ദമ്പതികളോടൊപ്പം ഇല്ല എന്നത് പ്രദേശവാസികൾക്ക് മനസിലാകുന്നത്. ഇത് ഗ്രാമത്തിൽ വാലിയ ചർച്ചയാവുകയും ചെയ്തു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം ഗൂഢാലോചന എന്നി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article