ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്നു, പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായി വീട്ടുമുറ്റത്ത്; 27കാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത

Webdunia
ബുധന്‍, 9 ജനുവരി 2019 (20:43 IST)
ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കത്തിക്കരിഞ്ഞ നിലയിൽ വീട്ടുമുറ്റത്ത്. വെളിയനാട്ടിലാണ് സംഭവം ഉണ്ടായത്. രാത്രി ഭർത്താവിനോടൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ  വീട്ടുമുറ്റത്ത് കണ്ടെത്തുകയായിരുന്നു. അമ്പലക്കുന്ന് വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 
 
തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഭർത്താവിനോടൊപ്പം ഉറങ്ങാൻ കിടന്നതാണ് ജ്യോതി. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീടിനുപുറത്തിറങ്ങിയ ഭർതൃമാതാവ് ലില്ലിക്കുട്ടിയാണ് ജ്യോതി പൊള്ളലേറ്റ് മരിച്ചുകിടക്കുന്നത് കാണുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനാൽ തഹസിൽദാരുടെ സാന്നിധ്യത്തിലാണ് ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
 
മൃതദേഹത്തിൽ പെട്രോളിന്റെ അംശമുള്ളതായി ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്നുമായി കന്നാസിന്റെ അടപ്പും ലൈറ്ററും ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ട് പുർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാലുവർഷം മുൻപാണ് ലാൽജിയും ജ്യോതിയും വിവാഹിതരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article