‘എന്റെ ഹൃദയം അവൾ മോഷ്ടിച്ചു സാർ, എങ്ങനെയെങ്കിലും കണ്ടെത്തി തരണം‘; യുവാവിന്റെ വിചിത്രമായ പരാതിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസുകാർ കുടുങ്ങി !

ബുധന്‍, 9 ജനുവരി 2019 (14:35 IST)
മുംബൈ: ഹൃദയം മോഷണം പോയി എന്നും കണ്ടെത്തി തരണം എന്നും പറഞ്ഞ് ഒരാൾ പൊലീസിൽ സമീപിച്ചാൽ എങ്ങനെയിരിക്കും. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായി. വിദേശത്തൊത്തുമല്ല നമ്മുടെ മുംബൈയിൽ തന്നെ. തന്റെ ഹൃദയം ഒരു പെൺകുട്ടി കവർന്നെടുത്തെന്നും എങ്ങനെയെങ്കിലും അത് കണ്ടെത്തി തിരികെ നൽകണം എന്നും കാട്ടി ഒരു യുവാവ് നാഗ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
 
യുവാവിന്റെ വിചിത്രമായ പരാതി കണ്ട് എന്തു ചെയ്യണമെന്ന് അറിയതെ പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങി. പരാതി സ്വീകരിക്കാതെ യുവാവിനെ മടക്കിയയക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും യുവാവ് പരാതി നൽകാതെ പോകാൻ തയ്യാറായിരുന്നില്ല. ഇതോടെ സംഗതി വയ്യാവേലിയായെന്ന് പൊലീസുകാർക്ക് മനസ്സിലായി.
ഇതോടെ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. 
 
ഒടുവിൽ നഷ്ടപ്പെട്ട ഹൃദയം അന്വേഷിച്ച് തിരികേ നൽകാൻ നിയമത്തിൽ വകുപ്പില്ല എന്ന് പറഞ്ഞു മനസിലാക്കിയാണ് യുവാവിനെ പൊലീസി സ്റ്റേഷനിൽനിന്നും മടക്കിയയച്ചത് നഗ്പൂർ പൊലീസ് കമ്മീഷ്ണർ ഭൂഷണ്‍ കുമാര്‍ ഉപാധ്യായയാണ് സ്റ്റേഷനിൽ ഉണ്ടായ ഈ രസകരമായ ഈസംഭവം കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഇത്തരം ചില കാര്യങ്ങൾ പൊലീസിന് അന്വേഷിച്ച് കണ്ടെത്താനാവുന്നതല്ല എന്നും കമ്മീഷ്ണർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍