കവര്‍ച്ചാശ്രമം ചെറുത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ ഞെട്ടി കാസര്‍ഗോഡ്

Webdunia
വെള്ളി, 19 ജനുവരി 2018 (14:23 IST)
കാഞ്ഞങ്ങാട് ആയംപാറയില്‍ വീട്ടമ്മയെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തി. താഴത്ത് പള്ളം സുബൈദയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.  
 
ഒരു മാസം മുമ്പായിരുന്നു ചീമേനി പുലയന്നൂരില്‍ വീട്ടമ്മയെ കൊലപെടുത്തിയ ശേഷം കവര്‍ച്ച നടത്തിയത്. ആ കേസില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തില്‍ കേബിള്‍ കുരുക്കി കവര്‍ച്ച നടന്നിരിന്നു. ഇതിനിടയിലാണ് ആയംപാറയിലെ കൊലപാതകം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article