ഗുജറാത്തിൽ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ഞായര്‍, 29 ജൂലൈ 2018 (15:33 IST)
രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനിയും അവസാനമില്ല. ഗുജറാത്തിലെ ദാഹോഡിൽ ആൾക്കൂട്ടം ഇരുപത്തിരണ്ടുകാരനായ അജ്മൽ വഹോനി എന്ന യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അജ്‌മൽ വഹോനിയുടെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
 
ദാഹോഡിൽ ഇരുപതോളം പേർ സംഘം ചേർന്നാണ് ഈ യുവാക്കളെ ആക്രമിച്ചത്. മൊബൈൽ ഫോൺ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
 
യുവാക്കളെ ആക്രമിച്ചവർ ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍