ലോക്ഡൗണിൽ പട്ടിണി, യുപിയിൽ അമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2020 (07:56 IST)
ലോക്‌ഡൗണിൽ പട്ടിണിയായതിനെ തുടർന്ന് അമ്മ അഞ്ച് മക്കളെ ഗംഗയിൽ എറിഞ്ഞു. ഉത്തർപ്രദേശിലെ ജഹാംഗിർബാദിലാണ് സംഭവം ഉണ്ടായത്. മൃദുൽ യാദവ് എന്ന സ്ത്രീയാണ് ആരതി, സരസ്വതി, മതേശ്വരി, ശിവശങ്കർ, കേശവ് പ്രസാദ് എന്നീ കുട്ടികളെ പുഴയിൽ എറിഞ്ഞത്. സംഭവത്തിൽ മൃദുൽ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
രാത്രി നദിയുടെ ആഴമുള്ള ഭാഗത്ത് കുട്ടികളുമായി എത്തിയ സ്ത്രീ കുട്ടികളെ പുഴയിലേയ്ക്ക് എടുത്തെറിയുകയായിരുന്നു. ലോക്‌ഡൗൺ ആയതിനാൽ മക്കൾക്ക് ഭക്ഷണം നൽകാൻ സാധിയ്ക്കുന്നില്ല എന്നും അതിനാൽ കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് മൃദുൽ യാദവ് പൊലീസിൽ മൊഴി നൽകിയിരിയ്ക്കുന്നത്. എന്നാൽ ഭർത്താവുമായുള്ള വഴക്കാണ് സ്ത്രീ കുട്ടികളെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്താൻ കാരണം എന്നാണ് പൊലീസ് പറയുന്നത്. മൃദുൽ യദവും, ഭർത്താവ് മഞ്ജു യാദവും തമ്മിൽ വഴക്ക് പ,തിവായിരുന്നു എന്നും പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article