വീടു വൃത്തിയാക്കുമ്പോൾ നമ്മൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് പൊടിതട്ടുമ്പോൾ. പോടിതട്ടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസകോശപരമായ പല പ്രശ്നങ്ങൾക്കും കാരണമാകും. പൊടിയിൽ ജീവിക്കുന്ന പൊടി ച്ചെള്ള് അഥവ ഡെസ്റ്റ്‌മൈറ്റ് എന്ന ജീവിയുടെ വിസർജ്യമാണ് ഈ പ്രശ്നത്തിന് കാരണം.
മെത്ത തലയിണ സോഫ തുടങ്ങിയവ ദിവസവും വൃത്തിയാക്കിയാൽ ഈ പ്രശനത്തിന്റെ വ്യാപ്തി കുറക്കാനാകും. മൂക്കും വായയും പൊത്തിയതിന് ശേഷം മാത്രമേ പൊടി തട്ടുന്ന ജോലികളിലേക്ക് കടക്കാവു, സോഫ പോലെ പൊടി ഉള്ളിൽ അടിഞ്ഞിരിക്കുന്നവ വാക്വം ക്ലീനർ ഉപയോഗിച്ചേ വൃത്തിയാക്കാവു.