ലോക്ക്ഡൗണിൽ പെട്ട പതിനാറുകാരി ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായി

അഭിറാം മനോഹർ
ശനി, 28 മാര്‍ച്ച് 2020 (08:09 IST)
ലോക്ക്ഡൗണിൽ പെട്ട പതിനാറുകാരി ജാർഖണ്ഡിൽ കൂട്ടബലത്സംഗത്തിനിരയായി. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വഴിയിൽ വെച്ച് പെൺകുട്ടിയുടെ സുഹൃത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഈ മാസം 24നായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോക്ക്ഡൗൺ ദിനത്തിൽ ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി വീട്ടിലേക്ക് തിരിക്കുകയായിരുന്നു. പിതാവിനോട് കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും ലോക്ക്ഡൗൺ ആയതിനാൽ സ്ഥലത്ത് എത്തിചേരാനായില്ല.ഇതേ തുടർന്നാണ് പെൺകുട്ടി തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തിയത്.ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നും പോലീസ് പരിശോധനയുണ്ടാവുമെന്നും ഇയാൾ  പെൺകുട്ടിയെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി ആൾസഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ പോവുകയായിരുന്നു.തുടർന്ന് വിജനമായ സ്ഥലത്ത് വാഹന നിർത്തുകയും പെൺകുട്ടിയെ കീഴ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെൺകുട്ടി പോലീസിന് മൊഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article