മധ്യപ്രദേശില്‍ രണ്ടാനച്ഛന് മകളെ മാനഭംഗപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തു.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രണ്ടാനച്ഛന് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. ഈ സമയം മാതാവ് പുറത്തു പോയതായിരുന്നു. പീഡനം നടന്ന കാര്യം കുട്ടി പറഞ്ഞതോടെയാണ് ബഹോദപുർ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച അമ്മ പരാതി നല്‍കിയത്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതോടെ രണ്ടാനച്ഛന് ഒളിവില്‍ പോയി. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കി.