'എനിക്ക് തെറ്റുപറ്റി', ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നു എന്ന് മൊഴി

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2019 (10:51 IST)
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിൽ പ്രതി ജോളി ബന്ധുക്കൾക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നു എന്ന് മൊഴി. കല്ലറ തുറന്ന് പൊലീസ് പരിശോധന നടത്തും എന്ന് ഉറപ്പായതോടെയ പൊലീസ് പരിശോധനകൾക്ക് തൊട്ടുമുൻപാണ് ജോളി ബന്ധുക്കളോട് കുറ്റം ഏറ്റു പറഞ്ഞത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ബന്ധുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഭർത്താവ് റോയ് തോമസ് മരിക്കുന്നതിന് മുൻപ് ജോളി ആരുമായെല്ലാം ബന്ധപ്പെട്ടു എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ബന്ധുക്കളിൽ ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.. ജോളിയെ പൊന്നാമറ്റത്തെ വീട്ടിലും, സിലിയെ കൊലപ്പെടുത്തിയ താമരശേരി ദന്താശുപത്രിയിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെയും ജോളിയെ പൊലീസ് ചോദ്യം ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article