ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയില്‍ !

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (21:19 IST)
ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പൊലീസ് പിടിയിലായി. പിടിയിലാകുമ്പോള്‍ യുവതിയുടെ മൂന്നുവയസുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു.
 
മീനു എന്ന 22കാരിയെയും കുഞ്ഞിനെയുമാണ് കാമുകനൊപ്പം കോഴിക്കോട് റെയില്‍‌വേ പൊലീസ് പിടികൂടിയത്. തന്നെയും കുഞ്ഞിനെയും ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നേരത്തേ ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അതിനുശേഷം ഇവര്‍ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവത്രേ. കാസര്‍കോട് ചിറ്റാരിക്കലിലാണ് സംഭവം.
 
വെള്ളിയാഴ്ച രാവിലെ 10.30നാണ് മീനുവിന്‍റെ ഫോണ്‍ കോണ്‍ ഭര്‍ത്താവ് മനുവിന് ലഭിക്കുന്നത്. തന്നെയും കുഞ്ഞിനെയും ഒരു സംഘം അക്രമികള്‍ വീട്ടിലെത്തി ഉപദ്രവിക്കുന്നു എന്നായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്. ഉടന്‍ മനു പാഞ്ഞെത്തി പരിശോധിച്ചപ്പോള്‍ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മീനുവിനെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു.
 
ഇതോടെ മനു പൊലീസില്‍ പരാതി നല്‍കി. എസ് പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിച്ചത്. അതിനിടയിലാണ് കാമുകനൊപ്പം മീനുവിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article