ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ നാല്‍പ്പതുകാരന്‍ കന്യാസ്‌ത്രീയുമായി സ്ഥലംവിട്ടു; ഇരുവരും പ്രണയത്തിലെന്ന് പൊലീസ് - സംഭവം മല്ലപ്പള്ളിയില്‍
ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ കന്യാസ്‌ത്രീയുമായി സ്ഥലംവിട്ടു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം പോയത്.
ശനിയാഴ്‌ച രാവിലെ മുതലാണ് കന്യാസ്ത്രീയെ കാണാതായത്. അധികൃതര്‍ വിവരം അറിയിച്ചതോടെ കീഴ്‌വായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.
കന്യാസ്‌ത്രീയേയും കാമുകനെയും പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. നാലുമാസമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കന്യാസ്‌ത്രീ അറിയിച്ചതോടെ ഇയാള്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.
നാലുമാസം മുമ്പ് ധ്യാനത്തിന് എത്തിയ വ്യക്തിയുമായി കന്യാസ്‌ത്രീ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും സന്നദ്ധത അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.