വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

എ കെ ജെ അയ്യർ

വെള്ളി, 24 ജനുവരി 2025 (19:54 IST)
തൃശൂര്‍ : മധ്യവയസ്‌കയായ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം അയല്‍ വാസിയുടെ പറമ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മണലൂര്‍ സത്രം ജംഗ്ഷനു സമീപത്തെ ശിവക്ഷേത്രത്തിനു പിറകില്‍ വേളയില്‍ മുരളിയുടെ ഭാര്യ ലത (56) യുടെ മുതദേഹമാണ് കണ്ടെഞ്ഞയത്.
 
ഇവരുടെ വീടിന്റ പിന്നിലുള്ള പറമ്പിലാണ് വെള്ളിയാഴ്ച രാവിലെ കഞ്ഞിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മരിച്ച ലത ബിസിനസുകാരനായ ഭര്‍ത്താവ് മുരളിക്കൊപ്പം ചെനൈയിലായിരുന്നു താമസം. എന്നാല്‍ മുരളിയെ ആറു മാസം മുമ്പ് കാണാതായതിനെ തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍