കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 21 ഫെബ്രുവരി 2025 (18:59 IST)
കോഴിക്കോട് : അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 1.29 കോടിയുടെ കുഴല്‍പ്പണവുമായി 59 കാരന്‍ പിടിയിലായി. താമരശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയില്‍ അബ്ദുള്‍ നാസറാണ് പിടിയിലായത്.
 
ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ കുഴല്‍പ്പണം പടി കൂടിയത്. അരീക്കോട് വിളയില്‍ നാജിയാര്‍ പടിയില്‍ വച്ചാണ് പണവും വാഹനവും പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പണം പിടികൂടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article