വ്യാജ എൻ.സി.സി. ക്യാമ്പ് : പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ സ്കൂൾ ജീവനക്കാർ അറസ്റ്റിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (14:05 IST)
കൃഷ്ണഗിരി: വ്യാജ എന്‍.സി.സി ക്യാമ്പ് സംഘടിപ്പിച്ചു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാമ്പ് ഓര്‍ഗനൈസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
 
 ഇതിലെ പ്രധാന വിഷയം എന്തെന്നാല്‍ സ്വകാര്യ സ്‌കൂളിന് എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം.ഈ മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പെണ്‍കുട്ടികളെ ഒന്നാം നിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ആണ്‍കുട്ടികളെ താഴത്തെ നിലയിലുമാണ് പാര്‍പ്പിച്ചിരുന്നത്. 
 
എന്നാല്‍ ക്യാമ്പിന്റെ മേല്‍നോട്ടം വഹിക്കാന്‍ അധ്യാപകരെ നിയോഗിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് പി തങ്കദുരൈ പറഞ്ഞത്. പോക്സോ കേസാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ വൈദ്യപരിശോധന നടത്തി ജില്ലാ ശിശുക്ഷേമ സമിതി നടപടി തുടങ്ങി
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article