ഹജ്ജ് 2025 അപേക്ഷ സമര്‍പ്പണം തുടങ്ങി; സെപ്റ്റംബര്‍ ഒന്‍പതു വരെ സമയം

രേണുക വേണു

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (12:48 IST)
ഹജ്ജ് 2025 - ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം  ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പതാണ് അവസാന തിയതി.പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം. 
 
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.  
 
'Hajsuvidha' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള  മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍