കോട്ടയം: വ്യാജ ഡോക്ടർ ചമഞ്ഞ് 5 ലക്ഷം തട്ടിയ കേസിൽ അമ്മയും മകനും പോലീസ് പിടിയിലായി. പീരുമേട് ഏലപ്പാറ സ്വദേശി പ്രതീഷിൻ്റെ പരാതിയിൽ കോട്ടയം കിടങ്ങൂർ മംഗലത്തു കുഴിയിൽ ഉഷാ അശോകൻ (58), മകൻ വിഷ്ണു (38) എന്നിവരാണ് പീരുമേട് പോലീസിൻ്റെ പിടിയിലായത്.
മകൻ്റെ ചികിത്സയ്ക്കായി പ്രതീഷ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് വിഷ്ണുവിനെ പരിചയപ്പെട്ടത്. ഡോക്ട്റുടെ വേഷമണിഞ്ഞ വിഷ്ണ ചികിത്സാകാര്യത്തിൽ പ്രതീഷിനെ സഹായിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നായിരുന്നു വിഷ്ണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് പ്രതീഷ് പിതാവിൻ്റെ ചികിത്സയ്ക്കായി കോട്ടയത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി. ഇടയ്ക്ക് വിഷ്ണവുമായി ബന്ധപ്പെട്ടു. അവിടെ ചിലവായ 55 ലക്ഷം രൂപയിൽ 32 ശതമാനം താൽആരോഗ്യ വകുപ്പിൽ നിന്നു വാങ്ങി തരാമെന്നും വിശ്വസിപ്പിച്ചു. അതിനായി പലപ്പോഴായി വിഷ്ണു പ്രതീഷിൽ നിന്ന് 5 ലക്ഷം രൂപാ വാങ്ങിയിരുന്നു.
സമാനമായ മറ്റൊരു തട്ടിപ്പു കേസിൽ വടക്കൻ പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആയിരുന്ന ഇവർ ജാമ്യത്തിൽ ഇറങ്ങിയ സമയത്തായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. ഈ സമയം ഇരുവരും ഏറ്റുമാനൂരിൽ വാടക വീട്ടിലായിരുന്നതിമസം. ഇവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ പതിനൊന്നു കേസുകൾ നിലവിൽ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.