അലഹാബാദിലെ ധുമൻഗഞ്ജിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി. ഫ്രിഡ്‌ജിലും സ്യൂട്ട്‌കേസിലും അലമാരയിലും സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിലും ഗൃഹനാഥയുടെ മൃതദേഹം ഫ്രിഡ്‌ജിലും രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ സ്യൂട്ട്‌കേസിലും അലമാരയിലും മറ്റൊരു പെൺകുട്ടിയുടെ മൃതദേഹം മുറിയിലുമാണ് കണ്ടെത്തിയത്.
വീട്ടുകാരെ പുറത്തുകാണാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽവക്കക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പൂട്ടുപൊളിച്ച് വീടിനുള്ളിൽ കയറുകയായിരുന്നു.
35 കാരനായ മനോജ് കുശ്‍വ, ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് വഴക്കുണ്ടാക്കി. തുടർന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഇയാൾ ആത്‌മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് എസ്എസ്പി നിധിൻ തിവാരി അറിയിച്ചു.