കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (12:32 IST)
ക്യാംപസുകളിൽ അനധികൃതമായി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്.
 
സര്‍ക്കാർ, സ്വാശ്രയ, എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പുതിയ നിര്‍ദ്ദേശം. 
 
അതേസമയം, പരീക്ഷകളില്‍ കോപ്പിയടിക്കാനും വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോളേജുകളില്‍ സര്‍ക്കുലറിന്റെ പതിപ്പ് ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article