ലൈംഗികബന്ധത്തിന് വിസമ്മതിച്ച വിദ്യാര്‍ഥിനിയെ അമ്മയുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊന്നു!
വ്യാഴം, 1 നവംബര്‍ 2018 (13:09 IST)
ലൈംഗികബന്ധത്തിന് എതിര്‍ത്ത വിദ്യാര്‍ഥിനിയെ അമ്മയുടെ മുന്നില്‍ വെച്ച് അയല്‍വാസി കഴുത്തറുത്ത് കൊന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ രാജലക്ഷ്മിയാണ് (14) കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മാത്തൂര്‍ തളവായ്‌പെട്ടി സ്വദേശി ദിനേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ മാസം 22നാണ് കൊലപാതകം നടന്നത്. അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മി വീടിനു സമീപത്ത് ഇരിക്കുമ്പോഴാണ് സമീപവാസിയായ ദിനേശ് ആക്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെട്ടുകത്തി ഉപയോഗിച്ച് രാജലക്ഷ്മിയുടെ കഴുത്തിന് ഇയാള്‍ വെട്ടുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച ദിനേശിനെ സമീപവാസികള്‍ ചേര്‍ന്ന് പിടുകുടുകയായിരുന്നു. മകളോട് പലപ്പോഴും ഇയാള്‍ മോശമായി പെരുമാറിയിരുന്നതായി ചിന്നപ്പൊണ്ണ് വ്യക്തമാക്കി.
ദിനേശിന് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. കുറെ മാസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് പെരുമാറിയിരുന്നതെന്ന് ഇയാളുടെ ബന്ധുക്കളും പൊലീസിന് മൊഴി നല്‍കി.