ഞാൻ 100 രോഗികളെ കൊന്നിട്ടുണ്ട്‘, ഒരു നേഴ്സിന്റെ വെളിപ്പെടുത്തൽ കേട്ട് കോടതി മുഴുവൻ നിശബ്ദമായി

ബുധന്‍, 31 ഒക്‌ടോബര്‍ 2018 (18:36 IST)
ഓൾഡൻബർഗ്; ഒരു നേഴ്സിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ജർമ്മനിയിലെ കോടതി. ആശുപത്രിയിൽ ജോലി ചെയ്യവെ 100 രോഗികളെ താൻ കൊന്നു എന്ന് ഭയമേതും കൂടാതെ നീൽ‌സ് ഹേഗൽ എന്ന 41 കാരനായ നേഴ്സ് കോടതിയിൽ തുറന്നു സമ്മതിക്കുകയായിരുന്നു.
 
ആശുപത്രിയിൽ രൊഗികൾ കൊല്ലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 10 വർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചതാണ്. വടക്കൻ ജർമനൈയിലെ രണ്ട് വ്യത്യസ്ഥ ആശുപത്രികളിൽ ഇയാൾ നേഴ്സായി ജോലി ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് കൊലപാതകങ്ങൾ അത്രയും നടത്തിയത്.
 
കുറ്റം ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഹേഗൽ ഞെട്ടിക്കുന്ന മറുപടി നൽകിയത്. 1999നും 2005നുമിടയിൽ ഓൾഡ് ബർഗിലെ ആശുപത്രിയിൽ ജോലി ചെയ്തപ്പോൾ 36 പേരെയും ഡെൽമെൻ‌ഹോസ്റ്റിൽ ജോലി ചെയ്യവെ 64 പേരെയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഹേഗൽ തുറന്നു സമ്മതിച്ചു. 
 
2005ലാണ് ഇവർ ഒരു കൊലപാതശ്രമത്തിന് ആദ്യമായി പിടിക്കപ്പെടുന്നത്. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിക്ക് ഡോക്ടർ എഴുതി നൽകാത്ത മരുന്ന് ഇഞ്ചക്ട് ചെയ്യുകയായിരുന്നു. ഈ കേസിൽ 2008 ഇയാൾ 7 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു. ഇയാൾ 100ലധികം പേരെ കൊന്നിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ഇപ്പോഴും വാദം തുടരുകയാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍